Luke 20:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു: “അങ്ങനെയെങ്കില്‍ പണിക്കാര്‍ തള്ളിക്കളഞ്ഞ ആ കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു എന്നെഴുതിയിരിക്കുന്നതിന്‍റെ അര്‍ഥമെന്ത്?
Malayalam (ERV) WBTC Bible
പക്ഷേ യേശു അവരുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു: ‘പിന്നെ ഈ എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥമെന്താണ്. പണിക്കാര്‍ വലിച്ചെറിയുന്ന കല്ല് മൂലക്കല്ലാവും!’ സങ്കീര്‍ത്തനം 118:22
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീർന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു?
Malayalam 1992 MBSI
അവനോ അവരെ നോക്കി“എന്നാല്‍ വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീര്‍ന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു ” എന്നു എഴുതിയിരിക്കുന്നത് എന്തിനാണ്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനോ അവരെ നോക്കി: “എന്നാല്‍ വീടു പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു” എന്ന് എഴുതിയിരിക്കുന്നത് എന്ത്?
Malayalam Bible POC-ML 2013
യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു: പണിക്കാര്‍ ഉപേക്‌ഷിച്ചുകളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നതെന്താണ്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യേശു ജനത്തെ അർഥപൂർണമായി നോക്കിക്കൊണ്ട്, “ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു,’ എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ?