Luke 20:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ ദൃഷ്ടാന്തകഥ തങ്ങളെക്കുറിച്ചാണ് യേശു പറഞ്ഞതെന്നു പുരോഹിതമുഖ്യന്മാര്‍ക്കും മതപണ്ഡിതന്മാര്‍ക്കും മനസ്സിലായതുകൊണ്ട് ആ നിമിഷത്തില്‍ത്തന്നെ അവിടുത്തെ പിടികൂടാന്‍ അവര്‍ ശ്രമിച്ചെങ്കിലും ജനങ്ങളെ ഭയന്ന് അതിനു മുതിര്‍ന്നില്ല.
Malayalam (ERV) WBTC Bible
യേശു പറഞ്ഞ ഈ കഥ യെഹൂദപ്രമാണിമാര്‍ കേട്ടു. ഈ കഥ അവരെപ്പറ്റിയാണെന്നവര്‍ അറിഞ്ഞു. അതിനാല്‍ ആ സമയം യേശുവിനെ തടവിലാക്കണമെന്നവര്‍ ആഗ്രഹിച്ചു. പക്ഷേ ജനങ്ങളെ അവര്‍ ഭയന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയിൽ തന്നേ അവന്റെ മേൽ കൈവെപ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.
Malayalam 1992 MBSI
ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയില്‍ തന്നേ അവന്റെ മേല്‍ കൈവെപ്പാന്‍ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ ഉപമ തങ്ങളെക്കുറിച്ച് പറഞ്ഞു എന്നു ശാസ്ത്രികളും മഹാപുരോഹിതന്മാരും മനസ്സിലാക്കിയിട്ട് അപ്പോൾ തന്നേ അവനെ ബന്ധിയ്ക്കുവാൻ നോക്കി; എങ്കിലും ജനങ്ങളെ ഭയപ്പെടുന്നതു കൊണ്ട് അത് ചെയ്തില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ട് ആ നാഴികയില്‍തന്നെ അവന്‍റെമേല്‍ കൈ വയ്പാന്‍ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.
Malayalam Bible POC-ML 2013
തങ്ങള്‍ക്കെതിരായിട്ടാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്ന് നിയമജ്‌ഞരും പ്രധാനപുരോഹിതന്‍മാരും മനസ്‌സിലാക്കി, അവനെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ജനങ്ങളെ ഭയപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ഈ സാദൃശ്യകഥ തങ്ങൾക്കു വിരോധമായിട്ടാണ് പറഞ്ഞതെന്നു മനസ്സിലാക്കിയിട്ട്, വേദജ്ഞരും പുരോഹിതമുഖ്യന്മാരും എത്രയും പെട്ടെന്നുതന്നെ അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു, എന്നാൽ അവർ ജനരോഷം ഭയപ്പെട്ടു.