Luke 20:26 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ജനങ്ങളുടെ മുമ്പില്‍വച്ച് യേശുവിനെ വാക്കില്‍ കുടുക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവിടുത്തെ മറുപടിയില്‍ അവര്‍ ആശ്ചര്യപ്പെട്ടു മൗനം അവലംബിച്ചു.
Malayalam (ERV) WBTC Bible
അവന്‍റെ വിവേകപൂര്‍ണ്ണമായ ഉത്തരം അവരെ അത്ഭുതപ്പെടുത്തി. അവര്‍ക്കൊന്നും പറയാനായില്ല. ആള്‍ക്കാരുടെ മുന്പില്‍ അവനെ കുരുക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. തനിക്കെതിരായവര്‍ക്കു പാകത്തിന് ഉപയോഗിക്കാന്‍ യേശു ഒന്നും പറഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽ വെച്ചു അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
Malayalam 1992 MBSI
അങ്ങനെ അവര്‍ ജനത്തിന്റെ മുമ്പില്‍ വെച്ചു അവനെ വാക്കില്‍ പിടിപ്പാന്‍ കഴിയാതെ അവന്റെ ഉത്തരത്തില്‍ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽ വെച്ച് അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ അവര്‍ ജനത്തിന്‍റെ മുമ്പില്‍വച്ച് അവനെ വാക്കില്‍ പിടിപ്പാന്‍ കഴിയാതെ അവന്റെ ഉത്തരത്തില്‍ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
Malayalam Bible POC-ML 2013
ജനങ്ങളുടെ സാന്നിധ്യത്തില്‍വച്ച് അവനെ വാക്കില്‍ കുടുക്കുവാന്‍ അവര്‍ക്കു സാധിച്ചില്ല. അവന്‍െറ മറുപടിയില്‍ ആശ്‌ചര്യപ്പെട്ട് അവര്‍ മൗനം അവലംബിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ, ജനങ്ങളുടെമുമ്പിൽവെച്ച് അദ്ദേഹത്തെ വാക്കിൽ കുടുക്കാൻ കഴിയാതെ അവർ അദ്ദേഹത്തിന്റെ മറുപടികേട്ട് ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.