Luke 20:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ഈ ചോദ്യത്തെപ്പറ്റി അന്യോന്യം ചര്‍ച്ച ചെയ്തു; “ദൈവത്തില്‍നിന്ന് എന്നു പറഞ്ഞാല്‍ ‘പിന്നെ നിങ്ങള്‍ എന്തുകൊണ്ട് അദ്ദേഹത്തെ വിശ്വസിച്ചില്ല’ എന്ന് അയാള്‍ ചോദിക്കും;
Malayalam (ERV) WBTC Bible
പുരോഹിതരും ശാസ്ത്രിമാരും യെഹൂദനേതാക്കളും ഇതിനെപ്പറ്റി സംസാരിച്ചു. അവര്‍ പരസ്പരം പറഞ്ഞു, “യോഹന്നാന്‍റെ സ്നാനം ദൈവത്തില്‍ നിന്നു വന്നു എന്നു നമ്മള്‍ പറഞ്ഞാല്‍ അവന്‍ ചോദിക്കും, ‘പിന്നെ നിങ്ങളെന്തുകൊണ്ട് യോഹന്നാനില്‍ വിശ്വസിച്ചില്ല.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ തമ്മിൽ നിരൂപിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ ചോദിക്കും.
Malayalam 1992 MBSI
അവര്‍ തമ്മില്‍ നിരൂപിച്ചുസ്വര്‍ഗ്ഗത്തില്‍ നിന്നു എന്നു പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവന്‍ ചോദിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാത്തത് എന്ത് എന്നു യേശു ചോദിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ തമ്മില്‍ നിരൂപിച്ചു: സ്വര്‍ഗത്തില്‍നിന്ന് എന്നു പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവന്‍ ചോദിക്കും.
Malayalam Bible POC-ML 2013
അവര്‍ പരസ്‌പരം ആലോചിച്ചു: സ്വര്‍ഗത്തില്‍നിന്ന് എന്നു നാം പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ടു നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് അവന്‍ ചോദിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും.