Luke 20:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യരില്‍നിന്ന് എന്നു പറഞ്ഞാല്‍ എല്ലാവരും നമ്മെ കല്ലെറിയും; യോഹന്നാന്‍ ഒരു പ്രവാചകനായിരുന്നു എന്ന് അവര്‍ ദൃഢമായി വിശ്വസിക്കുന്നുവല്ലോ.”
Malayalam (ERV) WBTC Bible
പക്ഷേ, ‘യോഹന്നാന്‍റെ സ്നാനം മനുഷ്യനില്‍ നിന്നു വന്നു’ എന്നു പറഞ്ഞാല്‍ ജനങ്ങള്‍ നമ്മെ കല്ലെറിഞ്ഞു കൊല്ലും. എന്തെന്നാല്‍ യോഹന്നാന്‍ പ്രവാചകനാണെന്നവര്‍ വിശ്വസിച്ചിരുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനുഷ്യരിൽനിന്നു എന്നു പറഞ്ഞാലോ ജനം ഒക്കെയും യോഹന്നാൻ ഒരു പ്രവാചകൻ എന്നു ഉറെച്ചിരിക്കകൊണ്ടു നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ടു:
Malayalam 1992 MBSI
മനുഷ്യരില്‍നിന്നു എന്നു പറഞ്ഞാലോ ജനം ഒക്കെയും യോഹന്നാന്‍ ഒരു പ്രവാചകന്‍ എന്നു ഉറെച്ചിരിക്കകൊണ്ടു നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാൽ യോഹന്നാൻ ഒരു പ്രവാചകൻ എന്നു ജനം വിശ്വസിച്ചിരിക്കുന്നതുകൊണ്ട് നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ട്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനുഷ്യരില്‍നിന്ന് എന്നു പറഞ്ഞാലോ, ജനമൊക്കെയും യോഹന്നാന്‍ ഒരു പ്രവാചകന്‍ എന്ന് ഉറച്ചിരിക്കകൊണ്ട് നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ട്:
Malayalam Bible POC-ML 2013
മനുഷ്യരില്‍നിന്ന്‌ എന്നു പറഞ്ഞാല്‍, ജനങ്ങളെല്ലാം നമ്മെകല്ലെറിയും. എന്തെന്നാല്‍, യോഹന്നാന്‍ ഒരുപ്രവാചകനാണെന്ന്‌ അവര്‍ വിശ്വസിച്ചിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘മനുഷ്യരിൽനിന്ന്,’ എന്നു പറഞ്ഞാലോ, ജനമെല്ലാം നമ്മെ കല്ലെറിയും; കാരണം യോഹന്നാൻ ഒരു പ്രവാചകനാണെന്ന് ജനങ്ങൾക്കു ബോധ്യമായിരിക്കുന്നു.”