Luke 21:37 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു പകല്‍തോറും ദേവാലയത്തില്‍ ജനങ്ങളെ പഠിപ്പിക്കുകയും രാത്രി ഒലിവുമലയില്‍ കഴിയുകയും ചെയ്തുപോന്നു.
Malayalam (ERV) WBTC Bible
പകല്‍ മുഴുവന്‍ യേശു ദൈവാലയത്തിലുള്ളവരെ പഠിപ്പിക്കുകയായിരുന്നു. രാത്രിയില്‍ അവന്‍ നഗരത്തിനു പുറത്തേക്കു പോയി. ഒലീവുമലയില്‍ തങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഓലിവ്മലയിൽ പോയി പാർക്കും.
Malayalam 1992 MBSI
അവന്‍ ദിവസേന പകല്‍ ദൈവാലയത്തില്‍ ഉപദേശിച്ചുപോന്നു; രാത്രി ഔലിവ് മലയില്‍ പോയി പാര്‍ക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ എല്ലാ ദിവസവും പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഒലിവുമലയിൽ പോയി താമസിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ദിവസേന പകല്‍ ദൈവാലയത്തില്‍ ഉപദേശിച്ചുപോന്നു; രാത്രി ഒലിവുമലയില്‍ പോയി പാര്‍ക്കും.
Malayalam Bible POC-ML 2013
എല്ലാ ദിവസവും അവന്‍ ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. രാത്രിയില്‍ അവന്‍ പട്ടണത്തിനു പുറത്തുപോയി ഒലിവുമലയില്‍ വിശ്രമിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു പകലെല്ലാം ദൈവാലയത്തിൽ ഉപദേശിക്കുകയും സന്ധ്യയാകുമ്പോൾ ഒലിവുമലയിൽ ചെന്നു രാപാർക്കുകയും ചെയ്തുവന്നു.