Luke 21:38 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനമെല്ലാം അവിടുത്തെ പ്രബോധനം കേള്‍ക്കുവാന്‍ അതിരാവിലെ ദേവാലയത്തില്‍ എത്തുമായിരുന്നു.
Malayalam (ERV) WBTC Bible
ഓരോ പ്രഭാതത്തിലും യേശുവിനെ ശ്രവിക്കാന്‍ എല്ലാവരും നേരത്തെ എഴുന്നേറ്റ് ദൈവാലയത്തിലെത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന്നു അതികാലത്തു ദൈവലായത്തിൽ അവന്റെ അടുക്കൽ ചെല്ലും.
Malayalam 1992 MBSI
ജനം എല്ലാം അവന്റെ വചനം കേള്‍ക്കേണ്ടതിന്നു അതികാലത്തു ദൈവലായത്തില്‍ അവന്റെ അടുക്കല്‍ ചെല്ലും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന് അതികാലത്ത് ദൈവാലയത്തിൽ അവന്റെ അടുക്കൽ ചെല്ലും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജനം എല്ലാം അവന്റെ വചനം കേള്‍ക്കേണ്ടതിന് അതികാലത്തു ദൈവാലയത്തില്‍ അവന്‍റെ അടുക്കല്‍ ചെല്ലും.
Malayalam Bible POC-ML 2013
അവന്‍െറ വാക്കു കേള്‍ക്കാന്‍വേണ്ടി ജനം മുഴുവന്‍ അതിരാവിലെ ദേവാലയത്തില്‍ അവന്‍െറ അടുത്തുവന്നിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിന്റെ വചനം കേൾക്കേണ്ടതിന് ജനമെല്ലാം അതിരാവിലെതന്നെ എഴുന്നേറ്റ് ദൈവാലയത്തിൽ വന്നുകൊണ്ടിരുന്നു.