Luke 22:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അപ്പം എടുത്തു സ്തോത്രം ചെയ്തു മുറിച്ച് അവര്‍ക്കു കൊടുത്തുകൊണ്ട് പറഞ്ഞു: “ഇതു നിങ്ങള്‍ക്കുവേണ്ടി നല്‌കപ്പെടുന്ന എന്‍റെ ശരീരം; എന്‍റെ ഓര്‍മയ്‍ക്കായി ഇത് അനുഷ്ഠിക്കുക!”
Malayalam (ERV) WBTC Bible
പിന്നീട് യേശു അപ്പം എടുത്തു. അവന്‍ അപ്പത്തിന് ദൈവത്തോട് നന്ദി പറഞ്ഞ് അത് വീതിച്ചു. അവന്‍ അത് എല്ലാ അപ്പൊസ്തലന്മാര്‍ക്കും നല്‍കി. യേശു പറഞ്ഞു, “എന്‍റെ ശരീരമായ ഈ അപ്പം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. എന്‍റെ ഓര്‍മ്മയ്ക്കായി നിങ്ങളിതു ചെയ്യുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കും കൊടുത്തുഇതു നിങ്ങള്‍ക്കു വേണ്ടി നലകുന്ന എന്റെ ശരീരം; എന്റെ ഔര്‍മ്മെക്കായി ഇതു ചെയ്‍വിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തു: ഇതു നിങ്ങൾക്ക് വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അപ്പം എടുത്തു വാഴ്ത്തിനുറുക്കി അവര്‍ക്കു കൊടുത്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്കുന്ന എന്‍റെ ശരീരം; എന്‍റെ ഓര്‍മയ്ക്കായി ഇതു ചെയ്‍വിന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
പിന്നെ അവന്‍ അപ്പമെടുത്ത്‌, കൃതജ്‌ഞതാ സ്‌തോത്രംചെയ്‌ത്‌, മുറിച്ച്‌, അവര്‍ക്കുകൊ ടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്‍െറ ശരീരമാണ്‌. എന്‍െറ ഓര്‍മയ്‌ക്കായി ഇതു ചെയ്യുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തുടർന്ന് അവിടന്ന് അപ്പം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത്, നുറുക്കി അവർക്കു കൊടുത്തുകൊണ്ട്, “ഇതു നിങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു.