Luke 22:49 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്താണു സംഭവിക്കുവാന്‍ പോകുന്നതെന്ന് യേശുവിന്‍റെ കൂടെയുണ്ടായിരുന്നവര്‍ മനസ്സിലാക്കിക്കൊണ്ട്: “കര്‍ത്താവേ, ഞങ്ങള്‍ വാളെടുത്തു വെട്ടട്ടെയോ?” എന്നു ചോദിച്ചു.
Malayalam (ERV) WBTC Bible
യേശുവിന്‍റെ ശിഷ്യന്മാര്‍ സംഭവിക്കാന്‍ പോകുന്നതു കണ്ടുകൊണ്ട് ചുറ്റും നില്‍ക്കുന്നുണ്ടായിരുന്നു. ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, ഞങ്ങളുടെ വാളുകള്‍ ഉപയോഗിക്കട്ടെ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സംഭവിപ്പാൻ പോകുന്നതു അവന്റെ കൂടെയുള്ളവർ കണ്ടു: കർത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
Malayalam 1992 MBSI
സംഭവിപ്പാന്‍ പോകുന്നതു അവന്റെ കൂടെയുള്ളവര്‍ കണ്ടുകര്‍ത്താവേ, ഞങ്ങള്‍ വാള്‍കൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെ സംഭവിപ്പാൻ പോകുന്നത് എന്താണ് എന്നു അവന്റെ കൂടെയുള്ളവർക്ക് മനസ്സിലായി: കർത്താവേ, ഞങ്ങൾ അവരെ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംഭവിപ്പാന്‍ പോകുന്നത് അവന്‍റെ കൂടെയുള്ളവര്‍ കണ്ടു: കര്‍ത്താവേ, ഞങ്ങള്‍ വാള്‍കൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
എന്താണു സംഭ വിക്കാന്‍ പോകുന്നത്‌ എന്നു കണ്ടപ്പോള്‍ യേശുവിനോടു കൂടെയുണ്ടായിരുന്നവര്‍, കര്‍ത്താവേ, ഞങ്ങള്‍ വാളെടുത്തു വെട്ടട്ടെയോ എന്നുചോദിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്താണു സംഭവിക്കാൻ പോകുന്നതെന്നു യേശുവിന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ ഗ്രഹിച്ചിട്ട്, “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടണമോ?” എന്നു ചോദിച്ചു.