Luke 22:52 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തനിക്കെതിരെ വന്ന പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ കാവല്‍പ്പടയുടെ തലവന്മാരോടും ജനപ്രമാണിമാരോടും യേശു ചോദിച്ചു: “ഒരു കൊള്ളക്കാരനെ പിടിക്കുവാനെന്നപോലെ, നിങ്ങള്‍ വാളും വടിയുമായി എന്‍റെ അടുക്കല്‍ വന്നിരിക്കുകയാണോ?
Malayalam (ERV) WBTC Bible
യേശുവിനെ ബന്ധിക്കാന്‍ വന്ന സംഘത്തില്‍ മഹാപുരോഹിതന്മാരും ദേവാലയകാവല്‍ക്കാരും ജനത്തിന്‍റെ മൂപ്പന്മാരും ഉണ്ടായിരുന്നു. യേശു അവരോടു പറഞ്ഞു, “നിങ്ങളെന്തിനാണ് വാളും വടിയുമായി വന്നിരിക്കുന്നത്? ഞാനൊരു കുറ്റവാളിയെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
Malayalam 1992 MBSI
യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടുംഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള്‍ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി എന്റെ നേരെ വരുന്നത് എന്തിനാണ്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു തന്‍റെ നേരേ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്‍റെ നേരേ എന്നപോലെ നിങ്ങള്‍ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
Malayalam Bible POC-ML 2013
അപ്പോള്‍ യേശു ത നിക്കെതിരായി വന്ന പുരോഹിതപ്രമുഖന്‍മാരോടും ദേവാലയ സേനാധിപന്‍മാരോടും ജനപ്രമാണികളോടും പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നപോലെ വാളും വടിയുമായി നിങ്ങള്‍ വന്നിരിക്കുന്നുവോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തനിക്കെതിരേവന്ന പുരോഹിതമുഖ്യന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും സമുദായനേതാക്കന്മാരോടും യേശു, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്?