Luke 22:54 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ യേശുവിനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതന്‍റെ വസതിയിലേക്കു കൊണ്ടുപോയി. പത്രോസ് കുറെ അകലെ മാറി പിന്നാലെ ചെന്നു.
Malayalam (ERV) WBTC Bible
അവര്‍ യേശുവിനെ ബന്ധിച്ച് ദൂരേക്കു കൊണ്ടുപോയി. അവനെ അവര്‍ മഹാപുരോഹിതന്‍റെ വീട്ടിലെത്തിച്ചു. പത്രൊസ് അവരെ പിന്തുടര്‍ന്നിരുന്നു. പക്ഷേ അവന്‍ യേശുവിന്‍റെ അടുത്തേക്കു ചെന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു.
Malayalam 1992 MBSI
അവര്‍ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടില്‍ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിന്‍ ചെന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ യേശുവിനെ പിടിച്ച് മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും കുറച്ച് അകലം വിട്ടു അവരെ അനുഗമിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടില്‍ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിന്‍ചെന്നു.
Malayalam Bible POC-ML 2013
അവര്‍ അവനെ പിടിച്ച് പ്രധാനാചാര്യന്‍െറ വീട്ടിലേക്കു കൊണ്ടുപോയി. പത്രോസ് അകലെയായി അവനെ അനുഗമിച്ചിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ യേശുവിനെ പിടിച്ചു മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. പത്രോസ് അൽപ്പം അകലംവിട്ട് പിന്നാലെ ചെന്നു.