Luke 22:61 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[61,62] ഇങ്ങനെ പറയുമ്പോള്‍ത്തന്നെ കോഴി കൂകി. അപ്പോള്‍ യേശു തിരിഞ്ഞു പത്രോസിനെ സൂക്ഷിച്ചുനോക്കി. “ഇന്നു കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും” എന്ന അവിടുത്തെ വാക്കുകള്‍ ഓര്‍ത്ത് പത്രോസ് പുറത്തുപോയി തീവ്രമായ ദുഃഖത്തോടുകൂടി കരഞ്ഞു.
Malayalam (ERV) WBTC Bible
കര്‍ത്താവ് തിരിഞ്ഞ് പത്രൊസിന്‍റെ കണ്ണുകളിലേക്ക് നോക്കി. അവന്‍ മുന്പു പറഞ്ഞത് പത്രൊസ് ഓര്‍മ്മിച്ചു: “രാവിലെ കോഴി കൂകുന്നതിനു മുന്പ് നീയെന്നെ മൂന്നുവട്ടം തള്ളിപ്പറയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ കർത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓർത്തു
Malayalam 1992 MBSI
അപ്പോള്‍ കര്‍ത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കിഇന്നു കോഴി ക്കുകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കര്‍ത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഔര്‍ത്തു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്ന് നോക്കി: ഇന്ന് കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോട് പറഞ്ഞ വാക്ക് പത്രൊസ് ഓർത്തു
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ കര്‍ത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകും മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കര്‍ത്താവ് തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓര്‍ത്തു
Malayalam Bible POC-ML 2013
കര്‍ത്താവ്‌ പത്രോസിന്‍െറ നേരേ തിരിഞ്ഞ്‌ അവനെ നോക്കി. ഇന്നു കോഴികൂവുന്നതിനു മുമ്പു മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന്‌ കര്‍ത്താവ്‌ പറഞ്ഞവചനം അപ്പോള്‍ പത്രോസ്‌ ഓര്‍മിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ കർത്താവ് തിരിഞ്ഞ് പത്രോസിനെ സൂക്ഷിച്ചുനോക്കി. “ഇന്ന് കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും,” എന്നു കർത്താവ് തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത്