Luke 22:70 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ അവരെല്ലാവരും ചോദിച്ചു: “താങ്കള്‍ ദൈവപുത്രനാകുന്നു എന്നാണോ അതിന്‍റെ അര്‍ഥം?” യേശു പ്രതിവചിച്ചു: “ഞാനാകുന്നു എന്ന് നിങ്ങള്‍ പറയുന്നു.”
Malayalam (ERV) WBTC Bible
അവരെല്ലാവരും പറഞ്ഞു, “അപ്പോള്‍ നീ ദൈവപുത്രനാണോ?” യേശു അവരോടു പറഞ്ഞു, “അതെ, ഞാനാകുന്നു എന്ന് നിങ്ങള്‍ പറയുന്നത് ശരിയാണ്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.
Malayalam 1992 MBSI
എന്നാല്‍ നീ ദൈവപുത്രന്‍ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നുനിങ്ങള്‍ പറയുന്നതു ശരി; ഞാന്‍ ആകുന്നു എന്നു അവന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നീ ദൈവപുത്രൻ തന്നെ ആകുന്നോ എന്നു എല്ലാവരും ചോദിച്ചതിന്: നിങ്ങൾ പറയുന്നത് ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ നീ ദൈവപുത്രന്‍ തന്നെയോ എന്ന് എല്ലാവരും ചോദിച്ചതിന്: നിങ്ങള്‍ പറയുന്നത് ശരി; ഞാന്‍ ആകുന്നു എന്ന് അവന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
അവരെല്ലാവരുംകൂടെ ചോദിച്ചു: അങ്ങനെയെങ്കില്‍, നീ ദൈവപുത്രനാണോ? അവന്‍ പറഞ്ഞു: നിങ്ങള്‍ തന്നെ പറയുന്നല്ലോ, ഞാന്‍ ആണെന്ന്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നീ അപ്പോൾ ദൈവപുത്രൻതന്നെയോ?” അവർ എല്ലാവരും ഒരേസ്വരത്തിൽ ചോദിച്ചു. “നിങ്ങൾ പറഞ്ഞതുപോലെതന്നെ; ഞാൻ ആകുന്നു,” യേശു ഉത്തരം പറഞ്ഞു.