Luke 24:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അവരോടു ചോദിച്ചു: “നിങ്ങള്‍ നടക്കുന്നതിനിടയില്‍ പരസ്പരം പറയുന്ന കാര്യങ്ങള്‍ എന്താണ്?”
Malayalam (ERV) WBTC Bible
അപ്പോള്‍ യേശു പറഞ്ഞു, “എന്തു കാര്യങ്ങളാണ് നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്?” ഇരുവരും ദുഃഖഭാവത്തോടെ നിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരോടു: നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.
Malayalam 1992 MBSI
അവന്‍ അവരോടുനിങ്ങള്‍ വഴിനടന്നു തമ്മില്‍ വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു; അവര്‍ വാടിയ മുഖത്തോടെ നിന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവരോട്: നിങ്ങൾ വഴിനടന്നു തമ്മിൽ തർക്കിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരോട്: നിങ്ങള്‍ വഴിനടന്നു തമ്മില്‍ വാദിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു; അവര്‍ വാടിയ മുഖത്തോടെ നിന്നു.
Malayalam Bible POC-ML 2013
അവന്‍ അവരോടു ചോദിച്ചു: എന്തിനെക്കുറിച്ചാണ്‌ നിങ്ങള്‍ സംസാരിക്കുന്നത്‌? അവര്‍ മ്‌ളാനവദനരായിനിന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം അവരോട്, “യാത്രയ്ക്കിടയിൽ നിങ്ങൾ ചർച്ചചെയ്യുന്ന കാര്യമെന്താണ്?” എന്നു ചോദിച്ചു. അവർ നിരാശപ്പെട്ട മുഖത്തോടെ നിശ്ചലരായി നിലകൊണ്ടു.