Luke 24:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ വിഷാദത്തില്‍ മുഴുകി നിശ്ചലരായി നിന്നു. അവരില്‍ ക്ലെയോപ്പാവ് എന്നയാള്‍ അവിടുത്തോടു ചോദിച്ചു: “ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യെരൂശലേമില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അവിടെ നിവസിക്കുന്നവരില്‍ താങ്കള്‍ക്കുമാത്രം അറിവില്ലെന്നോ?”
Malayalam (ERV) WBTC Bible
ക്ലെയൊപ്പാവ് എന്നു പേരായ ഒരുവന്‍ മറുപടി പറഞ്ഞു, “ഈ ദിവസങ്ങളില്‍ യെരൂശലേമില്‍ നടന്ന കാര്യങ്ങളറിയാത്ത ഏക വ്യക്തി നീ ആയിരിക്കണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്ലെയൊപ്പാവു എന്നു പേരുള്ളവൻ; യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
ക്ളെയൊപ്പാവു എന്നു പേരുള്ളവന്‍; യെരൂശലേമിലെ പരദേശികളില്‍ നീ മാത്രം ഈ നാളുകളില്‍ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളവൻ; യെരൂശലേം നിവാസികളിൽ ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നത് നീ മാത്രം ആകുന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്ലെയൊപ്പാവ് എന്നു പേരുള്ളവന്‍: യെരൂശലേമിലെ പരദേശികളില്‍ നീ മാത്രം ഈ നാളുകളില്‍ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
അവരില്‍ ക്ലെയോപാസ് എന്നു പേരായ വന്‍ അവനോടു ചോദിച്ചു: ഈ ദിവസങ്ങളില്‍ ജറുസലെമില്‍ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളയാൾ അദ്ദേഹത്തോട് ചോദിച്ചു, “ജെറുശലേമിലെ സന്ദർശകരിൽ താങ്കൾമാത്രമാണല്ലോ ഈ നാളുകളിൽ അവിടെ ഉണ്ടായ സംഭവങ്ങൾ അറിയാത്തത്?”