Luke 24:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[22,23] ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്‍ത്രീകള്‍ ഇന്ന് അതിരാവിലെ കല്ലറയുടെ അടുത്തു പോയിരുന്നു. അവിടുത്തെ ശരീരം അവര്‍ അവിടെ കണ്ടില്ല. യേശു ജീവിച്ചിരിക്കുന്നു എന്ന് ദൈവദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടു തങ്ങളെ അറിയിച്ചതായി ആ സ്‍ത്രീകള്‍ പറഞ്ഞു. ഇതുകേട്ടപ്പോള്‍ ഞങ്ങള്‍ അമ്പരന്നുപോയി.
Malayalam (ERV) WBTC Bible
എന്നാല്‍ ഇന്ന് ഞങ്ങളുടെ ചില സ്ത്രീകള്‍ അത്യത്ഭുതകരമായ ചില കാര്യങ്ങള്‍ പറഞ്ഞു. ഇന്ന് അതിരാവിലെ ആ സ്ത്രീകള്‍ യേശുവിനെ അടക്കിയിരുന്ന കല്ലറയില്‍ ചെന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി
Malayalam 1992 MBSI
ഞങ്ങളുടെ കൂട്ടത്തില്‍ ചില സ്ത്രീകള്‍ രാവിലെ കല്ലറെക്കല്‍ പോയി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറയ്ക്കൽ പോയി
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെ കൂട്ടത്തില്‍ ചില സ്ത്രീകള്‍ രാവിലെ കല്ലറയ്ക്കല്‍ പോയി
Malayalam Bible POC-ML 2013
ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്‌ത്രീകള്‍ഞങ്ങളെ വിസ്‌മയിപ്പിച്ചു. ഇന്നു രാവിലെ അവര്‍ കല്ലറയിങ്കല്‍ പോയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ടും തീർന്നില്ല, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകൾ ഞങ്ങളെ അമ്പരപ്പിച്ചിരിക്കുന്നു; അവർ ഇന്ന് അതിരാവിലെ കല്ലറയുടെ അടുത്തുചെന്നു;