Luke 24:29 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ അവര്‍ നിര്‍ബന്ധപൂര്‍വം പറഞ്ഞു: “ഇന്നു ഞങ്ങളുടെകൂടെ പാര്‍ക്കുക; പകല്‍ കഴിയാറായിരിക്കുന്നു. നേരം എരിഞ്ഞടങ്ങുവാന്‍ പോകുകയാണല്ലോ. അങ്ങനെ അവിടുന്ന് അവരോടുകൂടി രാപാര്‍ക്കുവാന്‍ ചെന്നു.
Malayalam (ERV) WBTC Bible
എന്നാലവര്‍ അവനില്‍ സമ്മര്‍ദ്ദം ചെലുത്തി. അവര്‍ യാചിച്ചു, “ഞങ്ങളോടൊപ്പം തങ്ങൂ. ഇപ്പോള്‍ത്തന്നെ നേരം വൈകിയിരിക്കുന്നു. പകല്‍ മിക്കവാറും കഴിഞ്ഞു.” അവന്‍ അവരോടൊപ്പം പാര്‍ക്കാന്‍ ചെന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരോ: ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിർബന്ധിച്ചു; അവൻ അവരോടുകൂടെ പാർപ്പാൻ ചെന്നു.
Malayalam 1992 MBSI
അവരോഞങ്ങളോടുകൂടെ പാര്‍ക്കുംക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബന്ധിച്ചു; അവന്‍ അവരോടുകൂടെ പാര്‍പ്പാന്‍ ചെന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരോ: ഞങ്ങളോടുകൂടെ താമസിക്കുക; നേരം വൈകി അസ്തമിക്കാറായല്ലോ എന്നു പറഞ്ഞു അവനെ നിബ്ബന്ധിച്ചു; അവൻ അവരോടുകൂടെ താമസിക്കുവാൻ ചെന്ന്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരോ: ഞങ്ങളോടുകൂടെ പാര്‍ക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞ് അവനെ നിര്‍ബന്ധിച്ചു; അവന്‍ അവരോടുകൂടെ പാര്‍പ്പാന്‍ ചെന്നു.
Malayalam Bible POC-ML 2013
അവര്‍ അവനെ നിര്‍ബന്‌ധിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങളോടുകൂടെ താമസിക്കുക. നേരം വൈകുന്നു; പകല്‍ അസ്‌തമിക്കാറായി. അവന്‍ അവരോടുകൂടെ താമസിക്കുവാന്‍ കയറി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അവർ, “ഞങ്ങളുടെകൂടെ താമസിക്കുക; സന്ധ്യയാകാറായല്ലോ; പകൽ ഇതാ അവസാനിക്കുന്നു” എന്നു പറഞ്ഞ് അദ്ദേഹത്തെ നിർബന്ധിച്ചു. അങ്ങനെ അദ്ദേഹം അവരോടുകൂടെ താമസിക്കാനായി അവരുടെ ഗ്രാമത്തിലേക്ക് പോയി.