Luke 24:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അത്താഴം കഴിക്കാനിരുന്നപ്പോള്‍ യേശു അപ്പം എടുത്ത് ആശീര്‍വദിച്ചു നുറുക്കി അവര്‍ക്കു കൊടുത്തു.
Malayalam (ERV) WBTC Bible
യേശു അവരോടൊപ്പം ഭക്ഷണത്തിനിരുന്നു. അവന്‍ ഏതാനും അപ്പമെടുത്ത് ദൈവത്തിനു നന്ദി പറഞ്ഞു, അവനതു വീതിച്ച് അവര്‍ക്കു നല്‍കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്കു കൊടുത്തു.
Malayalam 1992 MBSI
അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ അവന്‍ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവര്‍ക്കുംകൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്ക് കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ അവന്‍ അപ്പം എടുത്ത് അനുഗ്രഹിച്ചുനുറുക്കി അവര്‍ക്കു കൊടുത്തു.
Malayalam Bible POC-ML 2013
അവരോടൊപ്പം ഭക്‌ഷണത്തിനിരുന്നപ്പോള്‍, അവന്‍ അപ്പം എടുത്ത്‌ ആശീര്‍വ്വദിച്ച്‌ മുറിച്ച്‌ അവര്‍ക്കുകൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോൾ അദ്ദേഹം അപ്പം കൈകളിലെടുത്തു വാഴ്ത്തി, നുറുക്കി അവർക്കു കൊടുക്കാൻ തുടങ്ങി.