Luke 24:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വഴിയില്‍വച്ചു നടന്ന സംഭവവും അപ്പം നുറുക്കിയപ്പോള്‍ യേശുവിനെ തിരിച്ചറിയാനിടയായതുമെല്ലാം എമ്മവൂസില്‍നിന്നു മടങ്ങിച്ചെന്നവര്‍ അവരെ അറിയിച്ചു.
Malayalam (ERV) WBTC Bible
വഴിയില്‍ വെച്ചുണ്ടായതെല്ലാം അവരിരുവരും വിശദീകരിച്ചു. അപ്പം വീതിച്ചപ്പോള്‍ തങ്ങള്‍ യേശുവിനെ തിരിച്ചറിഞ്ഞത് എങ്ങനെയെന്നും അവര്‍ പറഞ്ഞു. യേശു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നു (മത്താ. 28:16-20; മര്‍ക്കൊ. 16:14-18; യോഹ. 20:19-23; അ. പ്രവ. 1:6-8)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്‌വന്നതും അവർ വിവരിച്ചു പറഞ്ഞു.
Malayalam 1992 MBSI
വഴിയില്‍ സംഭവിച്ചതും അവന്‍ അപ്പം നുറുക്കുകയില്‍ തങ്ങള്‍ക്കു അറിയായ്‍വന്നതും അവര്‍ വിവരിച്ചു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വഴിയിൽ വച്ച് സംഭവിച്ചതും അവൻ അപ്പം നുറുക്കിയപ്പോൾ തങ്ങൾക്കു യേശുവിനെ മനസ്സിലായതും അവർ വിവരിച്ചു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വഴിയില്‍ സംഭവിച്ചതും അവന്‍ അപ്പം നുറുക്കുകയില്‍ തങ്ങള്‍ക്കു അറിയായ്‍വന്നതും അവര്‍ വിവരിച്ചുപറഞ്ഞു.
Malayalam Bible POC-ML 2013
വഴിയില്‍വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ തങ്ങള്‍ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തങ്ങളുടെ യാത്രയിൽ സംഭവിച്ചതും യേശു അപ്പം നുറുക്കുമ്പോൾ അദ്ദേഹത്തെ തങ്ങൾ തിരിച്ചറിഞ്ഞതും അവർ വിവരിച്ചുപറഞ്ഞു.