Luke 24:38 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ എന്തിനു പരിഭ്രമിക്കുന്നു? എന്തിനു സംശയിക്കുന്നു?
Malayalam (ERV) WBTC Bible
എന്നാല്‍ യേശു പറഞ്ഞു, “നിങ്ങളെന്തിന് അസ്വസ്ഥരാകുന്നു? നിങ്ങള്‍ കാണുന്നതിനെ സംശയിക്കുന്നത് എന്തുകൊണ്ട്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരോടു: നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു?
Malayalam 1992 MBSI
അവന്‍ അവരോടു നിങ്ങള്‍ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തില്‍ സംശയം പൊങ്ങുന്നതും എന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവരോട്: നിങ്ങൾ ഭയക്കുന്നതു എന്തിനാണ്? നിങ്ങൾ സംശയിക്കുന്നത് എന്താണ്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരോട്: നിങ്ങള്‍ കലങ്ങുന്നത് എന്ത്? നിങ്ങളുടെ ഹൃദയത്തില്‍ സംശയം പൊങ്ങുന്നതും എന്ത്?
Malayalam Bible POC-ML 2013
അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ അസ്വസ്‌ഥരാകുന്നതെന്തിന്? നിങ്ങളുടെ മനസ്‌സില്‍ ചോദ്യങ്ങള്‍ ഉയരുന്നതും എന്തിന്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യേശു അവരോടു പറഞ്ഞു, “നിങ്ങൾ ഭയന്നുവിറയ്ക്കുന്നതെന്തിന്? നിങ്ങളുടെ മനസ്സിൽ സംശയങ്ങൾ ഉയരുന്നതെന്തിന്?