Luke 24:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അമ്പരന്നു നില്‌ക്കുമ്പോള്‍ മിന്നിത്തിളങ്ങുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ സമീപത്തു നില്‌ക്കുന്നതു കണ്ടു.
Malayalam (ERV) WBTC Bible
ആ സ്ത്രീകള്‍ക്കതു മനസ്സിലായില്ല. അവര്‍ വിസ്മയിച്ചു നില്‍ക്കവേ തിളങ്ങുന്ന വസ്ത്രങ്ങളുടുത്ത രണ്ടു പുരുഷന്മാര്‍ അവിടെ വന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു.
Malayalam 1992 MBSI
അതിനെക്കുറിച്ചു അവര്‍ ചഞ്ചലിച്ചിരിക്കുമ്പോള്‍ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷാന്മാര്‍ അരികെ നിലക്കുന്നതു കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനെക്കുറിച്ച് അവർ അമ്പരന്നിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനെക്കുറിച്ച് അവര്‍ ചഞ്ചലിച്ചിരിക്കുമ്പോള്‍ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ അരികെ നില്ക്കുന്നതു കണ്ടു.
Malayalam Bible POC-ML 2013
ഇതിനെക്കുറിച്ച്‌ അമ്പരന്നു നില്‍ക്കവേ രണ്ടുപേര്‍ തിളങ്ങുന്ന വസ്‌ത്രങ്ങള്‍ ധരിച്ച്‌ അവര്‍ക്കു പ്രത്യക്‌ഷപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനെക്കുറിച്ച് അവർ ആശ്ചര്യചകിതരായിരിക്കുമ്പോൾ, പെട്ടെന്നു മിന്നൽപ്പിണർപോലെ തിളങ്ങുന്ന വസ്ത്രം ധരിച്ച രണ്ട് പുരുഷന്മാർ തൊട്ടരികത്തുനിൽക്കുന്നതു കണ്ടു.