Luke 3:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഖറിയായുടെ പുത്രനായ യോഹന്നാനു വിജനസ്ഥലത്തുവച്ച് ദൈവത്തിന്‍റെ അരുളപ്പാടുണ്ടായി. അത് തിബര്യോസ് കൈസറുടെ ഭരണത്തിന്‍റെ പതിനഞ്ചാം വര്‍ഷം ആയിരുന്നു; പൊന്തിയോസ് പീലാത്തോസ് ആയിരുന്നു യെഹൂദ്യയിലെ ഗവര്‍ണര്‍;
Malayalam (ERV) WBTC Bible
തീബെര്യൊസ് കൈസരുടെ പതിനഞ്ചാം ഭരണവര്‍ഷമായിരുന്നു അത്. യെഹൂദ്യയിലെ ഭരണാധികാരി പൊന്തിയൊസ് പീലാത്തൊസ്, ഗലീലയിലെ ഭരണാധികാരി ഹെരൊദാവ്, ഇതൂര്യാ, ത്രഖോനിത്തി എന്നിവിടങ്ങളിലെ ഭരണാധികാരിയും ഹെരോദാവിന്‍റെ സഹോദരനുമായ ഫീലിപ്പോസ്, അബിലേനയിലെ ഭരണാധികാരിയായ ലൂസാന്യാസ് എന്നിവര്‍ കൈസരിന്‍റെ ഭരണത്തില്‍ കീഴിലായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തീബെര്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതുര്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും
Malayalam 1992 MBSI
തീബെര്‍യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്‍, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇരൂര്‍യ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തിബര്യാസ് കൈസരുടെ ഭരണത്തിന്റെ പതിനഞ്ചാം വർഷത്തിൽ, പൊന്തിയൊസ് പീലാത്തോസ് യെഹൂദ്യയിലെ ഗവർണ്ണർ ആയിരുന്നു. ഹെരോദാവ് ഗലീലയിലും, അവന്റെ സഹോദരനായ ഫീലിപ്പോസ് ഇതുര്യ, ത്രഖോനിത്തി ദേശങ്ങളിലും, ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാർ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തിബെര്യാസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്‍, ഹെരോദാവ് ഗലീലയിലും അവന്‍റെ സഹോദരനായ ഫീലിപ്പൊസ് ഇതൂര്യ, ത്രഖോനിത്തി ദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാരായും
Malayalam Bible POC-ML 2013
തിബേരിയൂസ്‌ സീസറിന്‍െറ പതിനഞ്ചാം ഭരണവര്‍ഷം പൊന്തിയൂസ്‌ പീലാത്തോസ്‌യൂദയായുടെ ദേശാധിപതിയുംഹേറോദേസ്‌ ഗലീലിയുടെയും അവന്‍െറ സഹോദരന്‍ പീലിപ്പോസ്‌ ഇത്തൂറിയ, ത്രാക്കോണിത്തിസ്‌ പ്രദേശങ്ങളുടെയും ലിസാനിയോസ്‌ അബിലേനെയുടെയും ഭരണാധിപന്‍മാരും,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
റോമാ ചക്രവർത്തി, തീബെര്യൊസ് കൈസറുടെ ഭരണത്തിന്റെ പതിനഞ്ചാംവർഷത്തിൽ, പൊന്തിയോസ് പീലാത്തോസ് യെഹൂദ്യപ്രവിശ്യയിലെ ഭരണാധികാരിയും ഹെരോദാവ് ഗലീലാപ്രവിശ്യയിലും അദ്ദേഹത്തിന്റെ സഹോദരൻ ഫിലിപ്പൊസ് ഇതൂര്യ, ത്രഖോനിത്തി എന്നീ പ്രദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഭരിച്ചുകൊണ്ടിരുന്നു.