Luke 3:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ കൈയില്‍ വീശുമുറം ഉണ്ട്; കളം വെടിപ്പാക്കി, നല്ല കോതമ്പ് അറപ്പുരയില്‍ സംഭരിക്കുകയും പതിര് കെടാത്ത തീയിലിട്ടു ചുട്ടുകളയുകയും ചെയ്യും.”
Malayalam (ERV) WBTC Bible
ഗോതന്പും പതിരും വേര്‍തിരിക്കാന്‍ തയ്യാറായി അവനെത്തും. നല്ല ധാന്യത്തെ അവന്‍ തന്‍റെ കളപ്പുരയില്‍ നിറയ്ക്കുകയും ചീത്ത ധാന്യത്തെ അവന്‍ കത്തിച്ചു കളയുകയും ചെയ്യും. അവസാനിക്കാത്ത അഗ്നിയില്‍ അവന്‍ അതു ഹോമിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
Malayalam 1992 MBSI
മറ്റു പലതും അവന്‍ പ്രബോധിപ്പിച്ചു കൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ കയ്യിൽ വീശുമുറം ഉണ്ട്; അവൻ കളത്തെ മുഴുവനും വൃത്തിയാക്കി ഗോതമ്പു കളപ്പുരയിൽ ശേഖരിച്ചുവെക്കുകയും പതിർ കെടാത്ത തീയിൽ ഇട്ട് ചുട്ടുകളകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനുവീശുമുറം കൈയില്‍ ഉണ്ട്; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പ് കളപ്പുരയില്‍ കൂട്ടിവയ്ക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും.
Malayalam Bible POC-ML 2013
വീശുമുറം അവന്‍െറ കൈയില്‍ ഉണ്ട്‌. അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ്‌ അറപ്പുരയില്‍ ശേഖരിക്കുകയും പതിര്‌ കെടാത്ത തീയില്‍ ദഹിപ്പിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച് ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.”