Luke 3:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിജനപ്രദേശത്ത് ഒരാള്‍ വിളിച്ചുപറയുന്നു: ‘ദൈവത്തിനുവേണ്ടി വഴി ഒരുക്കുക; അവിടുത്തെ പാത നേരെയാക്കുക.
Malayalam (ERV) WBTC Bible
യെശയ്യാപ്രവാചകന്‍റെ പ്രവചന പുസ്തകത്തിലെഴുതിയിരിക്കുന്നതു പോലെ! “മരുഭൂമിയില്‍ വിളിച്ചു പറയുന്ന ഒരുവനുണ്ട്: ‘കര്‍ത്താവിനു വഴിയൊരുക്കുക. അവന്‍റെ വഴികള്‍ നേരെയാക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ.
Malayalam 1992 MBSI
“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍; അവന്റെ പാത നിരപ്പാക്കുവിന്‍.”
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമാണിത്: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്കാവിത്: കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍; അവന്‍റെ പാത നിരപ്പാക്കുവിന്‍.
Malayalam Bible POC-ML 2013
ഏശയ്യാപ്രവാചകന്‍െറ പുസ്‌തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍െറ ശബ്‌ദം: കര്‍ത്താവിന്‍െറ വഴി ഒരുക്കുവിന്‍;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“മരുഭൂമിയിൽ വിളംബരംചെയ്യുന്നവന്റെ ശബ്ദം! ‘കർത്താവിന്റെ വഴിയൊരുക്കുക; അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക!