Luke 3:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്നില്‍നിന്നു സ്നാപനം സ്വീകരിക്കുവാന്‍ വന്ന ജനസഞ്ചയത്തോട് അദ്ദേഹം പറഞ്ഞു: “സര്‍പ്പസന്തതികളേ, വരുവാനുള്ള ശിക്ഷാവിധിയില്‍നിന്ന് ഓടി രക്ഷപെടുവാന്‍ നിങ്ങള്‍ക്ക് ബുദ്ധി ഉപദേശിച്ചത് ആരാണ്?
Malayalam (ERV) WBTC Bible
ജനങ്ങള്‍ സ്നാനപ്പെടുവാന്‍ യോഹന്നാന്‍റെ അടുത്തെത്തി. യോഹന്നാന്‍ അവരോടു പറഞ്ഞു, “നിങ്ങള്‍ വിഷപ്പാന്പുകളെപ്പോലെയാണ്. വരുവാനിരിക്കുന്ന ദൈവകോപത്തില്‍നിന്ന് ഓടിയകലാന്‍ ആരാണു നിങ്ങള്‍ക്കു മുന്നറിയിപ്പു തന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനാൽ സ്നാനം ഏല്പാൻ വന്ന പുരുഷാരത്തോടു അവൻ പറഞ്ഞതു: സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?
Malayalam 1992 MBSI
മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിന്‍. അബ്രാഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ടു; എന്നു ഉള്ളം കൊണ്ടു പറവാന്‍ തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളില്‍ നിന്നു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിന്നു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്നിൽ നിന്നു സ്നാനം ഏൽക്കുവാൻ വന്ന പുരുഷാരത്തോട് യോഹന്നാൻ പറഞ്ഞത്: വിഷമുള്ള പാമ്പുകളെ പോലെ ദുഷ്ടത പ്രവർത്തിക്കുന്നവരാണു് നിങ്ങൾ. വരുവാനുള്ള കോപത്തിൽ നിന്നു ഒഴിഞ്ഞു പോകുവാൻ നിങ്ങൾക്ക് സാധ്യമല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനാല്‍ സ്നാനം ഏല്പാന്‍ വന്ന പുരുഷാരത്തോട് അവന്‍ പറഞ്ഞത്: സര്‍പ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാന്‍ നിങ്ങള്‍ക്ക് ഉപദേശിച്ചുതന്നത് ആര്‍?
Malayalam Bible POC-ML 2013
ജ്‌ഞാനസ്‌നാനം സ്വീകരിക്കാന്‍ തന്‍െറ അടുത്തേക്കു വന്നിരുന്ന ജനക്കൂട്ടങ്ങളോട് അവന്‍ ചോദിച്ചു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന് ഓടിയ കലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത് ആരാണ്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്നിൽനിന്ന് സ്നാനം സ്വീകരിക്കാൻ വന്ന ജനസഞ്ചയത്തോട് യോഹന്നാൻ വിളിച്ചുപറഞ്ഞു, “അണലിക്കുഞ്ഞുങ്ങളേ! വരാൻപോകുന്ന ക്രോധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതാരാണ്?