Luke 4:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പരിശുദ്ധാത്മാവിനാല്‍ പരിപൂരിതനായി യേശു യോര്‍ദ്ദാനില്‍നിന്നു തിരിച്ചു പോയി. ആത്മാവ് അവിടുത്തെ വിജനപ്രദേശത്തേക്കു നയിച്ചു.
Malayalam (ERV) WBTC Bible
യേശു യോര്‍ദ്ദാനില്‍നിന്നും തിരിച്ചെത്തി. അവനില്‍ പരിശുദ്ധാത്മാവ് നിറഞ്ഞിരുന്നു. പരിശുദ്ധാത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
Malayalam 1992 MBSI
യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോര്‍ദ്ദാന്‍ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകെകണ്ടിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശുവിന്റെ സ്നാനത്തിന് ശേഷം പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവ് അവനെ മരുഭൂമിയിലേക്ക് നടത്തി; എന്നാൽ പിശാച് അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോര്‍ദ്ദാന്‍ വിട്ടു മടങ്ങി; ആത്മാവ് അവനെ മരുഭൂമിയിലേക്കു നടത്തി; പിശാച് അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
Malayalam Bible POC-ML 2013
യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോര്‍ദാനില്‍ നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പരിശുദ്ധാത്മാവ് നിറഞ്ഞവനായ യേശു യോർദാൻനദിയിൽനിന്ന് മടങ്ങി. പരിശുദ്ധാത്മാവ് അദ്ദേഹത്തെ ഒരു വിജനപ്രദേശത്തേക്ക് കൊണ്ടുപോയി.