Luke 4:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[16,17] അങ്ങനെ യേശു വളര്‍ന്ന നസറെത്തില്‍ ചെന്ന്, പതിവുപോലെ ശബത്തുദിവസം സുനഗോഗില്‍ പോയി. വേദപാരായണത്തിനായി എഴുന്നേറ്റു നിന്നപ്പോള്‍ യെശയ്യാപ്രവാചകന്‍റെ ഗ്രന്ഥച്ചുരുള്‍ അവിടുത്തെ കൈയില്‍ കൊടുത്തു. ചുരുള്‍ തുറന്നപ്പോള്‍ താഴെപ്പറയുന്ന ഭാഗം കണ്ടു:
Malayalam (ERV) WBTC Bible
യേശു, അവന്‍ വളര്‍ന്ന പട്ടണമായ നസറെത്തിലേക്കു പോയി. എപ്പോഴുമെന്നപോലെ ശബ്ബത്തു ദിവസം അവന്‍ യെഹൂദപ്പള്ളിയിലേക്കു പോയി. യേശു വായിക്കാന്‍ എഴുന്നേറ്റു നിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
Malayalam 1992 MBSI
അവന്‍ വളര്‍ന്ന നസറെത്തില്‍ വന്നുശബ്ബത്തില്‍ തന്റെ പതിവുപോലെ പള്ളിയില്‍ ചെന്നു വായിപ്പാന്‍ എഴുന്നേറ്റുനിന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്ന് വായിക്കുവാൻ എഴുന്നേറ്റുനിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ വളര്‍ന്ന നസറെത്തില്‍ വന്നു: ശബ്ബത്തില്‍ തന്‍റെ പതിവുപോലെ പള്ളിയില്‍ ചെന്നു വായിപ്പാന്‍ എഴുന്നേറ്റുനിന്നു.
Malayalam Bible POC-ML 2013
യേശു താന്‍ വളര്‍ന്ന സ്‌ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച്‌ വായിക്കാന്‍ എഴുന്നേറ്റുനിന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു, അദ്ദേഹം വളർന്ന സ്വന്തം പട്ടണമായ നസറെത്തിലേക്കു യാത്രയായി. അദ്ദേഹം ശബ്ബത്തുദിവസത്തിൽ പതിവനുസരിച്ച് പള്ളിയിൽ ചെന്ന് വായിക്കാൻ എഴുന്നേറ്റുനിന്നു.