Luke 4:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലാവരും അവിടുത്തെ പ്രശംസിച്ചു സംസാരിച്ചു. അവിടുത്തെ അധരങ്ങളില്‍നിന്നു നിര്‍ഗമിച്ച ഹൃദ്യമായ വാക്കുകള്‍ അവരെ അദ്ഭുതപ്പെടുത്തി. “ഇയാള്‍ യോസേഫിന്‍റെ മകന്‍ തന്നെ അല്ലേ?” എന്ന് അവര്‍ ചോദിച്ചു.
Malayalam (ERV) WBTC Bible
എല്ലാവരും യേശുവിനെപ്പറ്റി നല്ലതു പറഞ്ഞു. അവന്‍റെ ഹൃദ്യമായ വാക്കുകളില്‍ അവര്‍ അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “അവനെങ്ങനെ ഇപ്രകാരം പറയാന്‍ കഴിയുന്നു? അവന്‍ യോസേഫിന്‍റെ മകന്‍ മാത്രമല്ലേ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.
Malayalam 1992 MBSI
എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായില്‍നിന്നു പുറപ്പെട്ട ലാവണ്യ വാക്കുകള്‍ നിമിത്തം ആശ്ചര്യപെട്ടു; ഇവന്‍ യോസേഫിന്റെ മകന്‍ അല്ലയോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു; ഇവൻ യോസഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എല്ലാവരും അവനെ പുകഴ്ത്തി, അവന്‍റെ വായില്‍നിന്നു പുറപ്പെട്ട ലാവണ്യവാക്കുകള്‍ നിമിത്തം ആശ്ചര്യപ്പെട്ടു; ഇവന്‍ യോസേഫിന്‍റെ മകന്‍ അല്ലയോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്‍െറ നാവില്‍നിന്നു പുറപ്പെട്ട കൃപാവചസ്‌സുകേട്ട്‌ അദ്‌ഭുതപ്പെടുകയും ചെയ്‌തു. ഇവന്‍ ജോസഫിന്‍െറ മകനല്ലേ എന്ന്‌ അവര്‍ ചോദിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാവരും അദ്ദേഹത്തെക്കുറിച്ചു നല്ല അഭിപ്രായം പറഞ്ഞു. അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്ന് പുറപ്പെട്ട മധുരവചസ്സുകൾ കേട്ട് ജനം അത്ഭുതപ്പെട്ടു. “ഇത് യോസേഫിന്റെ മകനല്ലേ?” ജനം പരസ്പരം ചോദിച്ചു.