Luke 4:40 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശബത്തു കഴിഞ്ഞ് സൂര്യാസ്തമയമായപ്പോള്‍ നാനാവിധ രോഗങ്ങള്‍ ബാധിച്ചവരെ അവിടുത്തെ അടുത്തു കൊണ്ടുവന്നു. അവിടുന്ന് ഓരോരുത്തരുടെയുംമേല്‍ കൈകള്‍ വച്ച് അവരെ സുഖപ്പെടുത്തി.
Malayalam (ERV) WBTC Bible
സൂര്യാസ്തമയമായപ്പോള്‍ ജനങ്ങള്‍ രോഗബാധിതരായ അനേകരെ അവന്‍റെയടുക്കല്‍ കൊണ്ടുവന്നു. അവര്‍ക്ക് വിവിധ രോഗങ്ങളായിരുന്നു. യേശു ഓരോ രോഗിയുടെ മേലും കൈവച്ച് അവരെ സുഖപ്പെടുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവെച്ചു അവരെ സൗഖ്യമാക്കി.
Malayalam 1992 MBSI
സൂര്യന്‍ അസ്തമിക്കുമ്പോള്‍ നാനാവ്യാധികള്‍ പിടിച്ച ദീനക്കാര്‍ ഉള്ളവര്‍ ഒക്കെയും അവരെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ ഔരോരുത്തന്റെയും മേല്‍ കൈ വെച്ചു അവരെ സൌഖ്യമാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സൂര്യൻ അസ്തമിക്കുമ്പോൾ പലതരം അസുഖം ഉണ്ടായിരുന്നവരെ എല്ലാം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവരുടെ മേൽ കൈവച്ചു അവരെ സൌഖ്യമാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സൂര്യന്‍ അസ്തമിക്കുമ്പോള്‍ നാനാവ്യാധികള്‍ പിടിച്ച ദീനക്കാര്‍ ഉള്ളവരൊക്കെയും അവരെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ ഓരോരുത്തന്‍റെയുംമേല്‍ കൈവച്ച് അവരെ സൗഖ്യമാക്കി.
Malayalam Bible POC-ML 2013
വൈകുന്നേരമായപ്പോള്‍, വിവിധരോഗങ്ങളാല്‍ കഷ്‌ടപ്പെട്ടിരുന്നവരെയെല്ലാം അവര്‍ അവന്‍െറ അടുത്തുകൊണ്ടുവന്നു. ഓരോരുത്തരുടെയുംമേല്‍ കൈ വച്ച്‌ അവന്‍ അവരെ സുഖപ്പെടുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൂര്യൻ അസ്തമിച്ചപ്പോൾ ജനം വിവിധ രോഗങ്ങൾ ബാധിച്ചിരുന്നവരെയെല്ലാം യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; അദ്ദേഹം ഓരോരുത്തരുടെയുംമേൽ കൈവെച്ച് അവരെ സൗഖ്യമാക്കി.