Luke 5:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു ദിവസം യേശു ഗന്നേസരെത്ത് തടാകത്തിന്‍റെ തീരത്തു നില്‌ക്കുകയായിരുന്നു. ജനം ദൈവവചനം കേള്‍ക്കുവാന്‍ അവിടുത്തെ ചുറ്റും തിങ്ങിക്കൂടി.
Malayalam (ERV) WBTC Bible
യേശു ഗെന്നേസരെത്ത് തടാകത്തിന്‍റെ കരയില്‍ നിന്നു. ഒരുപാടു പേര്‍ അവനു ചുറ്റും തിങ്ങിക്കൂടി. ദൈവവചനം കേള്‍ക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയിൽ
Malayalam 1992 MBSI
അവന്‍ ഗന്നേസരെത്ത് തടാകത്തിന്റെ കരയില്‍ നിലക്കുമ്പോള്‍ പുരുഷാരം ദൈവവചനം കേള്‍ക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയില്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു ദിവസം അവൻ ഗന്നേസരത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ, പുരുഷാരം ദൈവവചനം കേൾക്കുന്നതിന് വേണ്ടി അവന്റെ ചുറ്റും കൂടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഗന്നേസരെത്ത്തടാകത്തിന്‍റെ കരയില്‍ നില്ക്കുമ്പോള്‍ പുരുഷാരം ദൈവവചനം കേള്‍ക്കേണ്ടതിന് അവനെ തിക്കിക്കൊണ്ടിരിക്കയില്‍
Malayalam Bible POC-ML 2013
ദൈവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ അവനു ചുറ്റും തിങ്ങിക്കൂടി. അവന്‍ ഗനേ സറത്തു തടാകത്തിന്‍െറ തീരത്തു നില്‍ക്കുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു ദിവസം യേശു ഗെന്നേസരെത്ത് തടാകതീരത്തു നിൽക്കുമ്പോൾ, ജനക്കൂട്ടം ദൈവവചനം കേൾക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു.