Luke 5:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു ദിവസം യേശു ഒരു പട്ടണത്തില്‍ ചെന്നപ്പോള്‍ ശരീരം ആസകലം കുഷ്ഠരോഗം ബാധിച്ച ഒരാള്‍ അവിടുത്തെ അടുക്കല്‍ വന്നു. അയാള്‍ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട്: “കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ സുഖപ്പെടുത്തുവാന്‍ കഴിയും” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
ഒരിക്കല്‍ രോഗിയായ ഒരാള്‍ താമസിക്കുന്ന ഒരു പട്ടണത്തില്‍ യേശുവുമുണ്ടായിരുന്നു. അയാള്‍ കുഷ്ഠരോഗിയായിരുന്നു. യേശുവിനെ കണ്ട അയാള്‍ അവന്‍റെ മുന്നില്‍ കുനിഞ്ഞ് അവനോടു യാചിച്ചു, “കര്‍ത്താവേ, എന്നെ സുഖപ്പെടുത്തിയാലും. അങ്ങ് ആഗ്രഹിച്ചാല്‍ അതു നടക്കുമെന്നറിയാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണു വീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു.
Malayalam 1992 MBSI
അവന്‍ ഒരു പട്ടണത്തില്‍ ഇരിക്കുമ്പോള്‍ കുഷ്ഠം നിറഞ്ഞോരു മനുഷ്യന്‍ യേശുവിനെ കണ്ടു കവിണ്ണു വീണുകര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു അവനോടു അപേക്ഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു ദിവസം, അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ യേശുവിനെ കണ്ട് കവിണ്ണു വീണു: കർത്താവേ, നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോട് അപേക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഒരു പട്ടണത്തില്‍ ഇരിക്കുമ്പോള്‍ കുഷ്ഠം നിറഞ്ഞൊരു മനുഷ്യന്‍ യേശുവിനെ കണ്ടു കവിണ്ണുവീണു: കര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്ന് അവനോട് അപേക്ഷിച്ചു.
Malayalam Bible POC-ML 2013
പിന്നീടൊരിക്കല്‍ യേശു ഒരു പട്ടണത്തില്‍ ആയിരിക്കുമ്പോള്‍ ഒരു കുഷ്‌ഠരോഗി വന്ന്‌ അവനെക്കണ്ട്‌ സാഷ്‌ടാംഗം വീണു പ്രാര്‍ഥിച്ചു: കര്‍ത്താവേ, അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധനാക്കാന്‍ കഴിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ഒരു പട്ടണത്തിൽ ആയിരുന്നപ്പോൾ ദേഹമാസകലം കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ അവിടെവന്നു. അയാൾ യേശുവിനെ കണ്ടിട്ട് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു.