Luke 5:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചിലര്‍ ഒരു പക്ഷവാതരോഗിയെ കിടക്കയില്‍ എടുത്തുകൊണ്ടുവന്ന് യേശുവിന്‍റെ മുമ്പില്‍ എത്തിക്കുവാന്‍ ശ്രമിച്ചു.
Malayalam (ERV) WBTC Bible
ചിലര്‍ ഒരു തളര്‍വാതരോഗിയെ ഒരു കട്ടിലില്‍ എടുത്തുകൊണ്ടുവന്നു. അവര്‍ അയാളെ അകത്തു കൊണ്ടുവന്ന് യേശുവിനു മുന്പില്‍ കിടത്താന്‍ ശ്രമിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു.
Malayalam 1992 MBSI
അപ്പോള്‍ ചില ആളുകള്‍ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയില്‍ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പില്‍ വെപ്പാന്‍ ശ്രമിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്ത് കൊണ്ടുചെന്ന് അവന്റെ മുമ്പിൽ കിടത്തുവാൻ ശ്രമിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ചില ആളുകള്‍ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയില്‍ എടുത്തു കൊണ്ടുവന്നു; അവനെ അകത്തു കൊണ്ടുചെന്ന് അവന്‍റെ മുമ്പില്‍ വയ്പാന്‍ ശ്രമിച്ചു.
Malayalam Bible POC-ML 2013
അപ്പോള്‍, ചിലര്‍ ഒരു തളര്‍വാതരോഗിയെ കിടക്കയില്‍ എടുത്തു കൊണ്ടുവന്നു. അവര്‍ അവനെ അകത്ത് യേശുവിന്‍െറ മുമ്പില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയിൽ വഹിച്ചുകൊണ്ടുവന്നു. അവനെ യേശു ഇരുന്നിരുന്ന വീടിനുള്ളിൽ കൊണ്ടുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ കിടത്താൻ ശ്രമിച്ചു.