Luke 5:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു വഞ്ചി ശിമോന്‍റേതായിരുന്നു. യേശു അതില്‍ കയറിയശേഷം കരയ്‍ക്കുനിന്നു വഞ്ചി അല്പം തള്ളിനീക്കുവാന്‍ ശിമോനോടു പറഞ്ഞു. അതിലിരുന്നുകൊണ്ട് അവിടുന്നു ജനങ്ങളെ പ്രബോധിപ്പിച്ചു.
Malayalam (ERV) WBTC Bible
യേശു ശിമോന്‍റെ വള്ളത്തില്‍ കയറി. അതു കരയില്‍നിന്നു കുറച്ചു ദൂരം മാറ്റാന്‍ യേശു അവനോടാവശ്യപ്പെട്ടു. എന്നിട്ട് അവന്‍ വള്ളത്തില്‍ കയറിയിരുന്ന് ജനങ്ങ ളെ ഉപദേശിച്ചു തുടങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ പടകുകളിൽ ശിമോന്നുള്ളതായ ഒന്നിൽ അവൻ കയറി കരയിൽ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
Malayalam 1992 MBSI
ആ പടകുകളില്‍ ശിമോന്നുള്ളതായ ഒന്നില്‍ അവന്‍ കയറി കരയില്‍ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവന്‍ പടകില്‍ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിൽ ശിമോന്റെ പടകിൽ അവൻ കയറി. കരയിൽ നിന്നു വെള്ളത്തിലേക്ക് അല്പം നീക്കേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ പടകുകളില്‍ ശിമോനുള്ളതായ ഒന്നില്‍ അവന്‍ കയറി കരയില്‍നിന്ന് അല്പം നീക്കേണം എന്ന് അവനോട് അപേക്ഷിച്ചു; അങ്ങനെ അവന്‍ പടകില്‍ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
Malayalam Bible POC-ML 2013
ശിമയോന്‍െറ തായിരുന്നു വള്ളങ്ങളില്‍ ഒന്ന്‌. യേശു അതില്‍ കയറി. കരയില്‍ നിന്ന്‌ അല്‍പം അകലേക്കു വള്ളം നീക്കാന്‍ അവനോട്‌ യേശു ആവശ്യപ്പെട്ടു. അതില്‍ ഇരുന്ന്‌ അവന്‍ ജനങ്ങളെ പഠിപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവയിലൊന്ന് ശിമോന്റേതായിരുന്നു. യേശു അതിൽ കയറിയിട്ട് വള്ളം കരയിൽനിന്ന് അൽപ്പം നീക്കാൻ ശിമോനോട് ആവശ്യപ്പെട്ടു. അദ്ദേഹം ആ വള്ളത്തിൽ ഇരുന്നുകൊണ്ട് ജനത്തെ ഉപദേശിച്ചു.