Luke 5:32 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുണ്യവാന്മാരെ വിളിക്കുവാനല്ല, പാപികളെ അവരുടെ പാപത്തില്‍നിന്നു പിന്തിരിപ്പിക്കുവാനാണു ഞാന്‍ വന്നത്.”
Malayalam (ERV) WBTC Bible
ഞാന്‍ നല്ലവരെ മാനസാന്തരപ്പെടുത്തുവാനല്ല വന്നത്. ദുഷിച്ചവരെ മാനസാന്തരത്തിലേക്ക് നയിക്കാനാണ് ഞാന്‍ വന്നത്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
ഞാന്‍ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാന്‍ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നീതിമാന്മാരെ അല്ല, പാപികളെയാണ് മാനസാന്തരത്തിന് വിളിക്കുവാൻ വന്നിരിക്കുന്നത് എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നീതിമാന്മാരെ അല്ല; പാപികളെ അത്രേ മാനസാന്തരത്തിന് വിളിപ്പാന്‍ വന്നിരിക്കുന്നത് എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
ഞാന്‍ വന്നിരിക്കുന്നത്‌ നീതിമാ ന്‍മാരെ വിളിക്കാനല്ല, പാപികളെ പശ്‌ചാത്താപത്തിലേക്കു ക്‌ഷണിക്കാനാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണ് മാനസാന്തരത്തിലേക്കു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.