Luke 5:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ വലയിറക്കി. വല കീറിപ്പോകുമാറ് ഒരു വലിയ മീന്‍കൂട്ടം അതിലകപ്പെട്ടു.
Malayalam (ERV) WBTC Bible
മീന്‍പിടുത്തക്കാര്‍ വെള്ളത്തില്‍ വലകള്‍ വീശി. അവരുടെ വലകള്‍ മത്സ്യങ്ങളെക്കൊണ്ടു നിറഞ്ഞു പൊട്ടാറായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി.
Malayalam 1992 MBSI
അവര്‍ അങ്ങനെ ചെയ്തപ്പോള്‍ പെരുത്തു മീന്‍ കൂട്ടം അകപ്പെട്ടു വല കീറാറായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അങ്ങനെ ചെയ്തപ്പോൾ വളരെ ഏറെ മീൻകൂട്ടം അവർക്ക് ലഭിച്ചു. അവരുടെ വല കീറി പോകാറായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അങ്ങനെ ചെയ്തപ്പോള്‍ പെരുത്ത മീന്‍കൂട്ടം അകപ്പെട്ടു വല കീറാറായി.
Malayalam Bible POC-ML 2013
വലയിറക്കിയപ്പോള്‍ വളരെയേറെ മത്‌സ്യങ്ങള്‍ അവര്‍ക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അങ്ങനെ ചെയ്തപ്പോൾ വലിയ മീൻകൂട്ടം വലയിൽപ്പെട്ടു; അവരുടെ വല കീറാൻ തുടങ്ങി.