Luke 6:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനന്തരം അവരെയെല്ലാം ചുറ്റും നോക്കിയശേഷം ആ മനുഷ്യനോടു കൈ നീട്ടുക എന്നാജ്ഞാപിച്ചു. അയാള്‍ അപ്രകാരം ചെയ്തു. തല്‍ക്ഷണം അയാളുടെ കൈ സുഖംപ്രാപിച്ചു.
Malayalam (ERV) WBTC Bible
യേശു ചുറ്റിനും അവരെ നോക്കി. യേശു രോഗിയോടു പറഞ്ഞു, “ഞാന്‍ നിന്‍റെ കൈയ്യൊന്നു കാണട്ടെ.” അയാള്‍ തന്‍റെ കൈ പുറത്തെടുത്തു. അവന്‍റെ കൈ സുഖപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൗഖ്യം വന്നു.
Malayalam 1992 MBSI
അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടുകൈ നീട്ടുക എന്നു പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു, അവന്റെ കൈകൂ സൌഖ്യം വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരെ എല്ലാം ചുറ്റും നോക്കീട്ട് ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈ സുഖമായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരെ എല്ലാം ചുറ്റും നോക്കിയിട്ട് ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു, അവന്‍റെ കൈക്കു സൗഖ്യം വന്നു.
Malayalam Bible POC-ML 2013
അവിടെക്കൂടിയിരുന്ന എല്ലാവരുടെയും നേരേ നോക്കി ക്കൊണ്ട്‌ അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈനീട്ടുക. അവന്‍ കൈ നീട്ടി. അതു സുഖപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം അവരെ ഓരോരുത്തരെയും സൂക്ഷിച്ച് നോക്കി. തുടർന്ന് കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു; അയാളുടെ കൈക്കു പരിപൂർണസൗഖ്യം ലഭിച്ചു.