Luke 6:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇപ്പോള്‍ സംതൃപ്തരായിരിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ കഷ്ടം!; നിങ്ങള്‍ക്കു വിശക്കും! ഇപ്പോള്‍ ആഹ്ലാദിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ കഷ്ടം!; നിങ്ങള്‍ വിലപിക്കുകയും കരയുകയും ചെയ്യും!
Malayalam (ERV) WBTC Bible
ഇപ്പോള്‍ സംതൃപ്തി ലഭിച്ചവരേ നിങ്ങള്‍ക്കു ദുരിതം. എന്തെന്നാല്‍ നിങ്ങള്‍ക്കു വിശപ്പുണ്ടാകും. ഇപ്പോള്‍ ചിരിക്കുന്നവരെ നിങ്ങള്‍ക്കു ദുരിതം. എന്തെന്നാല്‍ നിങ്ങള്‍ ദുഃഖിതരും കരയുന്നവരുമാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.
Malayalam 1992 MBSI
ഇപ്പോള്‍ തൃപ്തന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ക്കു വിശക്കും. ഇപ്പോള്‍ ചിരിക്കുന്നവരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ ദുഃഖിച്ചു കരയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇപ്പോള്‍ തൃപ്തന്മാരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ക്കു വിശക്കും. ഇപ്പോള്‍ ചിരിക്കുന്നവരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ ദുഃഖിച്ചു കരയും.
Malayalam Bible POC-ML 2013
ഇപ്പോള്‍ ചിരിക്കുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ദുഃഖിച്ചു കരയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇപ്പോൾ ഭക്ഷിച്ചു സംതൃപ്തരായിരിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ വിശന്നുവലയും. ഇപ്പോൾ ആഹ്ലാദിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ അതിദുഃഖത്തോടെ വിലപിക്കും.