Luke 6:39 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അവരോട് ഒരു ദൃഷ്ടാന്തം പറഞ്ഞു: “അന്ധന് അന്ധനെ വഴി കാണിക്കുവാന്‍ കഴിയുമോ? രണ്ടുപേരും കുഴിയില്‍ വീഴുകയില്ലേ?
Malayalam (ERV) WBTC Bible
യേശു അവരോടു ഈ കഥ പറഞ്ഞു: “കുരുടനായ ഒരാള്‍ക്ക് മറ്റൊരു കുരുടനെ നയിക്കുവാനാകുമോ? ഇല്ല! ഇരുവരും ഒരേ കുഴിയില്‍ വീഴും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഒരുപമയും അവരോടു പറഞ്ഞു: കുരുടന്നു കരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ? ശിഷ്യൻ ഗുരുവിന്നു മീതെയല്ല,
Malayalam 1992 MBSI
അവന്‍ ഒരുപമയും അവരോടു പറഞ്ഞുകുരുടന്നു കരുടനെ വഴികാട്ടുവാന്‍ കഴിയുമോ? ഇരുവരും കുഴിയില്‍ വീഴുകയില്ലയോ? ശിഷ്യന്‍ ഗുരുവിന്നു മീതെയല്ല,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഒരുപമയും അവരോട് പറഞ്ഞു: ഒരു കുരുടന് മറ്റൊരു കുരുടനെ വഴി കാണിച്ചുകൊടുക്കുവാൻ കഴിയുമോ? രണ്ടുപേരും കുഴിയിൽ വീഴും. ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഒരു ഉപമയും അവരോടു പറഞ്ഞു: കുരുടനു കുരുടനെ വഴികാട്ടുവാന്‍ കഴിയുമോ? ഇരുവരും കുഴിയില്‍ വീഴുകയില്ലയോ?
Malayalam Bible POC-ML 2013
അവന്‍ ഒരു ഉപമയും അവരോടു പറഞ്ഞു: കുരുടനു കുരുടനെ നയിക്കുവാന്‍ സാധിക്കുമോ? ഇരുവരും കുഴിയില്‍ വീഴുകയില്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തുടർന്ന് യേശു അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരന്ധന് മറ്റൊരന്ധനെ നയിക്കാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീണുപോകുകയില്ലയോ?