Luke 6:42 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഥവാ സ്വന്തം കണ്ണില്‍ കോല് ഇരിക്കെ സഹോദരനോട്, ‘സഹോദരാ, നിന്‍റെ കണ്ണിലെ കരടു ഞാന്‍ എടുത്തുകളയട്ടെ’ എന്നു പറയുവാന്‍ എങ്ങനെ കഴിയും? ഹേ! കപടനാട്യക്കാരാ, ആദ്യം നിന്‍റെ കണ്ണില്‍നിന്നു കോല് എടുത്തു കളയുക; അപ്പോള്‍ സഹോദരന്‍റെ കണ്ണിലെ കരട് എടുത്തുകളയത്തക്കവിധം തെളിവായി കാണും.
Malayalam (ERV) WBTC Bible
നിങ്ങള്‍ നിങ്ങളുടെ സഹോദരനോടു പറയുന്നു, ‘സഹോദരാ, നിന്‍റെ കണ്ണിലെ കരടു ഞാന്‍ എടുത്തുകളയട്ടയോ’ എന്ന്. നിങ്ങള്‍ക്കു സ്വന്തം കണ്ണിലെ കോല്‍ കാണു വാനാകുന്നില്ല. നിങ്ങളൊരു കപടഭക്തിക്കാരനാണ്. ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തു മാറ്റൂ. അപ്പോള്‍ സഹോദരന്‍റെ കണ്ണിലെ കരടു നിങ്ങള്‍ക്കു വ്യക്തമായിക്കാണാനാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ല, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നില്ലു; നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാൻ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോൽ എടുത്തുകളക; എന്നാൽ സഹോദരന്റെ കണ്ണിലെ കരടു എടുത്തുകളവാൻ വെടിപ്പായി കണുമല്ലോ.
Malayalam 1992 MBSI
അല്ല, സ്വന്തകണ്ണിലെ കോല്‍ നോക്കാതെസഹോദരാ, നില്ലു; നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാന്‍ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോല്‍ എടുത്തുകളക; എന്നാല്‍ സഹോദരന്റെ കണ്ണിലെ കരടു എടുത്തുകളവാന്‍ വെടിപ്പായി കണുമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അല്ലെങ്കിൽ, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നിൽക്ക; നിന്റെ കണ്ണിലെ കരട് എടുത്തുകളയട്ടെ എന്നു സഹോദരനോട് പറയുവാൻ നിനക്ക് എങ്ങനെ കഴിയും? കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിലെ കോൽ എടുത്തുകളയുക; എന്നാൽ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയുവാൻ വ്യക്തമായി കാണുമല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ല, സ്വന്തകണ്ണിലെ കോല്‍ നോക്കാതെ: സഹോദരാ, നില്ല്; നിന്‍റെ കണ്ണിലെ കരട് എടുത്തുകളയെ” എന്നു സഹോദരനോട് പറവാന്‍ നിനക്ക് എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണിലെ കോല്‍ എടുത്തുകളക; എന്നാല്‍ സഹോദരന്‍റെ കണ്ണിലെ കരട് എടുത്തുകളവാന്‍ വെടിപ്പായി കാണുമല്ലോ.
Malayalam Bible POC-ML 2013
സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കേ, സഹോദരാ, നിന്‍െറ കണ്ണിലെ കരട്‌ ഞാന്‍ എടുത്തു കളയട്ടെ എന്നു പറയാന്‍ നിനക്ക്‌ എങ്ങനെ കഴിയും? കപടനാട്യക്കാരാ, ആദ്യമേ നിന്‍െറ കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക. അപ്പോള്‍ നിന്‍െറ സഹോദരന്‍െറ കണ്ണിലെ കരട്‌ എടുത്തുകളയാന്‍ കഴിയത്തക്കവിധം നിന്‍െറ കാഴ്‌ച തെളിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ അതു കാണാതെ ‘സഹോദരങ്ങളേ, ഞാൻ നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും? കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും.