Luke 6:45 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നല്ല മനുഷ്യന്‍ തന്‍റെ ഹൃദയത്തിലെ നന്മയുടെ നിക്ഷേപത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടമനുഷ്യന്‍ തന്‍റെ ഹൃദയത്തിലുള്ള ദുഷ്ടതയുടെ നിക്ഷേപത്തില്‍നിന്നു തിന്മ പുറപ്പെടുവിക്കുന്നു. തന്‍റെ ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതാണല്ലോ അവന്‍ സംസാരിക്കുന്നത്.
Malayalam (ERV) WBTC Bible
നല്ലവനായ ഒരുവന് സ്വഹൃദയത്തില്‍ നന്മകളുടെ നിക്ഷേപമുണ്ടാകും. അതിനാലാണവന്‍ സ്വന്തം ഹൃദയത്തില്‍ നിന്ന് നല്ല കാര്യങ്ങള്‍ പുറത്തെടുക്കുന്നത്. പക്ഷേ ദുഷ്ടനായ ഒരുവന്‍റെ ഹൃദയത്തില്‍ തിന്മയേ ഉണ്ടാകൂ. അതാനാലയാള്‍ തിന്മയേയും പുറത്തെടുക്കുന്നു. ഏതൊരുവനും സ്വന്തം ഹൃദയത്തിലുള്ള കാര്യങ്ങളേ പറയൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.
Malayalam 1992 MBSI
നല്ലമനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടന്‍ ദോഷമായതില്‍ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലത് പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിന്നു നിറഞ്ഞു കവിയുന്നതാണല്ലോ നാം സംസാരിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നല്ല മനുഷ്യന്‍ തന്‍റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്ന് നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടന്‍ ദോഷമായതില്‍നിന്ന് ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതല്ലോ വായ് പ്രസ്താവിക്കുന്നത്.
Malayalam Bible POC-ML 2013
നല്ല മനുഷ്യന്‍ തന്‍െറ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്‍െറ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നല്ല മനുഷ്യൻ, തന്റെ ഹൃദയത്തിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്റെ ഹൃദയത്തിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു. ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്.