Luke 6:48 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആഴത്തില്‍ വാനം തോണ്ടി പാറമേല്‍ അടിസ്ഥാനമുറപ്പിച്ചു വീടുപണിയുന്ന മനുഷ്യനോടു തുല്യനായിരിക്കും അവന്‍. വെള്ളം പൊങ്ങി, ഒഴുക്ക് ആ വീടിന്മേല്‍ ആഞ്ഞടിച്ചു; പക്ഷേ അതിനെ ഇളക്കുവാന്‍ കഴിഞ്ഞില്ല, എന്തെന്നാല്‍ ബലവത്തായി നിര്‍മിച്ചതായിരുന്നു ആ വീട്.
Malayalam (ERV) WBTC Bible
ഉറപ്പുള്ള വീടു പണിയുന്നവനെപ്പോലെയാണ്. അവന്‍ ആഴത്തില്‍ കുഴിയെടുത്ത് ശക്തമായ പാറയിന്മേല്‍ അടിത്തറ ഇടുന്നു. വെള്ളപ്പൊക്കക്കാലത്ത് ആ വീടിനെ ഒഴുക്കിയകറ്റാന്‍ വെള്ളം ശ്രമിക്കുന്നു. പക്ഷേ ജലപ്രവാഹത്തിന് വീടിനെ മാറ്റാനാവില്ല. എന്തെന്നാല്‍ ആ വീട് കരുത്തുള്ളതാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആഴെക്കുഴിച്ചു പാറമേൽ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോടു അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ടു ഒഴുക്കു വീട്ടിനോടു അടിച്ചു; എന്നാൽ അതു നല്ലവണ്ണം പണിതിരിക്കകൊണ്ടു അതു ഇളകിപ്പോയില്ല.
Malayalam 1992 MBSI
ആഴെക്കുഴിച്ചു പാറമേല്‍ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോടു അവന്‍ തുല്യന്‍. വെള്ളപ്പൊക്കം ഉണ്ടായിട്ടു ഒഴുകൂ വീട്ടിനോടു അടിച്ചു; എന്നാല്‍ അതു നല്ലവണ്ണം പണിതിരിക്കകൊണ്ടു അതു ഇളകിപ്പോയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആഴത്തിൽക്കുഴിച്ച് പാറമേൽ അടിസ്ഥാനം ഇട്ട് വീട് പണിയുന്ന മനുഷ്യനോടു അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ട് ഒഴുക്ക് വീടിനോട് അടിച്ചു; എന്നാൽ അത് നല്ലവണ്ണം പണിതിരിക്കുന്നതുകൊണ്ട് ഇളകിപ്പോയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആഴെക്കുഴിച്ചു പാറമേല്‍ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോട് അവന്‍ തുല്യന്‍. വെള്ളപ്പൊക്കം ഉണ്ടായിട്ട് ഒഴുക്ക് വീട്ടിനോട് അടിച്ചു; എന്നാല്‍ അത് നല്ലവണ്ണം പണിതിരിക്കകൊണ്ട് അത് ഇളകിപ്പോയില്ല.
Malayalam Bible POC-ML 2013
ആഴത്തില്‍ കുഴിച്ച് പാറമേല്‍ അടിസ്‌ഥാനമിട്ട് വീടു പണിത മനുഷ്യനോടു സദൃശനാണ് അവന്‍. വെ ള്ളപ്പൊക്കമുണ്ടാവുകയും ഒഴുക്ക് അതിന്‍മേല്‍ ആഞ്ഞടിക്കുകയും ചെയ്‌തു. എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല; എന്തെന്നാല്‍, അതു ബലിഷ്‌ഠമായി പണിയപ്പെട്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആഴത്തിൽ കുഴിച്ചു പാറമേൽ അടിസ്ഥാനമിട്ടു വീടുപണിയുന്നവനോട് സദൃശനാണയാൾ. പ്രളയമുണ്ടായി ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചു. എന്നാൽ, അത് ബലവത്തായി പണിതിരുന്നതുകൊണ്ട് അതിന് ഇളക്കം തട്ടിയതേയില്ല.