Luke 6:49 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ എന്‍റെ പ്രബോധനം കേട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുന്നവന്‍ ശരിയായ അടിസ്ഥാനമിടാതെ പൂഴിമണലില്‍ വീടു നിര്‍മിച്ചവനോടു തുല്യനത്രേ. ആ വീടിന്മേല്‍ ഒഴുക്ക് ആഞ്ഞടിച്ചു; തല്‍ക്ഷണം അതു നിലംപതിച്ചു; ആ വീടിന്‍റെ തകര്‍ച്ച വലുതായിരുന്നു.”
Malayalam (ERV) WBTC Bible
എന്നാല്‍ എന്നെ ശ്രവിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ അടിത്തറയില്ലാത്ത വെറും മണ്ണില്‍ തന്‍റെ വീടു പണിയുന്നവനെപ്പോലെയാണ്. ജലപ്രവാഹത്തില്‍ അവന്‍റെ വീട് എളുപ്പത്തില്‍ തകര്‍ന്നു വീഴും. വീടു പൂര്‍ണ്ണമായും നശിക്കുകയും ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീടു പണിത മനുഷ്യനോടു തുല്യൻ. ഒഴുക്കു അടിച്ച ഉടനെ അതു വീണു; ആ വീട്ടിന്റെ വീഴ്ച വലിയതുമായിരുന്നു.
Malayalam 1992 MBSI
കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേല്‍ വീടു പണിത മനുഷ്യനോടു തുല്യന്‍. ഒഴുകൂ അടിച്ച ഉടനെ അതു വീണു; ആ വീട്ടിന്റെ വീഴ്ച വലിയതുമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ വചനം കേട്ടിട്ട് അനുസരിക്കാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീട് പണിത മനുഷ്യനോടു തുല്യൻ. ഒഴുക്ക് അടിച്ച ഉടനെ അത് വീണു; ആ വീടിന്റെ വീഴ്ച പൂർണ്ണവുമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേല്‍ വീടുപണിത മനുഷ്യനോടു തുല്യന്‍. ഒഴുക്ക് അടിച്ച ഉടനെ അത് വീണു; ആ വീട്ടിന്‍റെ വീഴ്ച വലിയതുമായിരുന്നു.
Malayalam Bible POC-ML 2013
വചനംകേള്‍ക്കുകയും എന്നാല്‍, അതനുസരിച്ചു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യന്‍ ഉറപ്പില്ലാത്ത തറമേല്‍ വീടു പണിതവനു തുല്യന്‍. ജലപ്രവാഹം അതിന്‍മേല്‍ ആഞ്ഞടിച്ചു; ഉടനെ അതു നിലംപതിച്ചു. ആ വീടിന്‍െറ തകര്‍ച്ചവലുതായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, എന്റെ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി, അടിസ്ഥാനമിടാതെ മണ്ണിന്മേൽ വീടുപണിത മനുഷ്യനോട് സദൃശൻ. ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചയുടൻതന്നെ അതു തകർന്നുവീണു; അതിന്റെ നാശം പരിപൂർണമായിരുന്നു.”