Luke 6:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അവരുടെ മനോഗതം മനസ്സിലാക്കി കൈ ശോഷിച്ച ആ മനുഷ്യനോട്: “എഴുന്നേറ്റു നടുവിലേക്കു മാറി നില്‌ക്കുക” എന്നു പറഞ്ഞു. അയാള്‍ എഴുന്നേറ്റു നിന്നു.
Malayalam (ERV) WBTC Bible
പക്ഷേ അവര്‍ എന്താണുദ്ദേശിക്കുന്നതെന്ന് യേശുവിനറിയാമായിരുന്നു. അവന്‍ തളര്‍വാതക്കാരനോടു പറഞ്ഞു, “എഴുന്നേറ്റ് ഇവരുടെ മുന്പില്‍ നില്‍ക്കൂ.” അയാള്‍ അനുസരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ വിചാരം അറിഞ്ഞിട്ടു അവൻ വരണ്ട കൈയുള്ള മനുഷ്യനോടു: എഴുന്നേറ്റു നടുവിൽ നില്ക്ക എന്നു പറഞ്ഞു;
Malayalam 1992 MBSI
അവരുടെ വിചാരം അറിഞ്ഞിട്ടു അവന്‍ വരണ്ട കൈയുള്ള മനുഷ്യനോടുഎഴുന്നേറ്റു നടുവില്‍ നില്‍ക്ക എന്നു പറഞ്ഞു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ വിചാരം മനസ്സിലാക്കിയിട്ട് അവൻ ശോഷിച്ച കയ്യുള്ള മനുഷ്യനോടു: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ വിചാരം അറിഞ്ഞിട്ട് അവന്‍ വരണ്ട കൈയുള്ള മനുഷ്യനോട്: എഴുന്നേറ്റ് നടുവില്‍ നില്ക്ക എന്നു പറഞ്ഞു; അവന്‍ എഴുന്നേറ്റു നിന്നു.
Malayalam Bible POC-ML 2013
അവന്‍ അവരുടെ വിചാരങ്ങള്‍ മനസ്‌സിലാക്കിയിട്ട്‌, കൈശോഷിച്ചവനോടു പറഞ്ഞു: എഴുന്നേറ്റ്‌ നടുവില്‍ വന്നു നില്‍ക്കുക. അവന്‍ എഴുന്നേറ്റുനിന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, അവരുടെ വിചാരം ഗ്രഹിച്ചിട്ട് യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു. അയാൾ അവിടെ എഴുന്നേറ്റുനിന്നു.