Luke 7:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ തന്‍റെ പ്രഭാഷണം പൂര്‍ത്തിയാക്കിയശേഷം യേശു കഫര്‍ന്നഹൂമിലെത്തി.
Malayalam (ERV) WBTC Bible
യേശു ജനങ്ങളോടു പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. അനന്തരം അവന്‍ കഫര്‍ന്നഹൂമിലേക്കു പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജനം കേൾക്കെ തന്റെ വചനം ഒക്കെയും പറഞ്ഞുതീർന്ന ശേഷം അവൻ കഫർന്നഹൂമിൽ ചെന്നു.
Malayalam 1992 MBSI
ജനം കേള്‍ക്കെ തന്റെ വചനം ഒക്കെയും പറഞ്ഞുതീര്‍ന്ന ശേഷം അവന്‍ കഫര്‍ന്നഹൂമില്‍ ചെന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്റെ വചനങ്ങളെ ജനങ്ങളോട് അറിയിച്ചുതീർന്നശേഷം യേശു കഫർന്നഹൂമിൽ ചെന്ന്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജനം കേള്‍ക്കെ തന്‍റെ വചനമൊക്കെയും പറഞ്ഞുതീര്‍ന്നശേഷം അവന്‍ കഫര്‍ന്നഹൂമില്‍ ചെന്നു.
Malayalam Bible POC-ML 2013
യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച്‌ കഫര്‍ണാമിലേക്കുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ വാക്കുകൾ അതീവശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന ജനത്തോടുള്ള പ്രഭാഷണം അവസാനിപ്പിച്ചശേഷം, യേശു കഫാർനഹൂമിൽ മടങ്ങിയെത്തി.