Luke 7:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോഹന്നാന്‍റെ ദൂതന്മാര്‍ പോയശേഷം യേശു അദ്ദേഹത്തെക്കുറിച്ചു ജനസമൂഹത്തോട് ഇപ്രകാരം പറഞ്ഞു: “നിങ്ങള്‍ എന്തു കാണാമെന്നു പ്രതീക്ഷിച്ചാണ് വിജനസ്ഥലത്തേക്കു പോയത്? കാറ്റില്‍ ഉലയുന്ന ഞാങ്ങണയോ?
Malayalam (ERV) WBTC Bible
യോഹന്നാന്‍റെ ശിഷ്യന്മാര്‍ പോയപ്പോള്‍ യേശു യോഹന്നാനെപ്പറ്റി ജനങ്ങളോടു പറഞ്ഞു, “നിങ്ങള്‍ എന്തു കാണാനായിരുന്നു മരുഭൂമിയിലേക്ക് പോയത്? കാറ്റില്‍ ഊതുന്ന കാട്ടുപുല്ലിനെയോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു: നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ?
Malayalam 1992 MBSI
യോഹന്നാന്റെ ദൂതന്മാര്‍ പോയശേഷം അവന്‍ പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതുനിങ്ങള്‍ എന്തു കാണ്മാന്‍ മരുഭൂമിയിലേക്കു പോയി? കാറ്റിനാല്‍ ഉലയുന്ന ഔടയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റിനാൽ ഉലയുന്ന ഓടയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോഹന്നാന്‍റെ ദൂതന്മാര്‍ പോയശേഷം അവന്‍ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ചു പറഞ്ഞുതുടങ്ങിയത്: നിങ്ങള്‍ എന്തു കാണ്‍മാന്‍ മരുഭൂമിയിലേക്ക് പോയി? കാറ്റിനാല്‍ ഉലയുന്ന ഓടയോ?
Malayalam Bible POC-ML 2013
യോഹന്നാന്‍െറ ദൂതന്‍മാര്‍ പോയപ്പോള്‍ യേശു അവനെപ്പറ്റി ജനക്കൂട്ടത്തോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ എന്തു കാണാനാണ്‌ മരുഭൂമിയിലേക്ക്‌ പോയത്‌? കാ റ്റത്തുലയുന്ന ഞാങ്ങണയോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോഹന്നാന്റെ സന്ദേശവാഹകർ അവിടെനിന്നു പോകുമ്പോൾ യേശു യോഹന്നാനെക്കുറിച്ചു ജനക്കൂട്ടത്തോടു സംസാരിക്കാൻ തുടങ്ങി: “നിങ്ങൾ എന്തുകാണാനാണ് മരുഭൂമിയിൽ പോയത്? കാറ്റിൽ ആടിയുലയുന്ന ഞാങ്ങണയോ?