Luke 7:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശതാധിപന്‍ യേശുവിനെക്കുറിച്ചു കേട്ടു; അവിടുന്ന് വന്നു തന്‍റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നതിനായി സുനഗോഗിലെ ഏതാനും പ്രമുഖന്മാരെ യേശുവിന്‍റെ അടുക്കലയച്ചു.
Malayalam (ERV) WBTC Bible
യേശുവിനെപ്പറ്റി കേട്ട അയാള്‍ ജനത്തിന്‍റെ മൂപ്പന്മാരെ അദ്ദേഹത്തിനടുത്തേക്ക് അയച്ചു. അവിടെയെത്തി തന്‍റെ ദാസന്‍റെ ജീവന്‍ രക്ഷിക്കണമെന്ന് യേശുവിനോട് അപേക്ഷിക്കാനാണയാള്‍ അവരെ അയച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യേശുവിന്റെ വസ്തുത കേട്ടിട്ടു അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
Malayalam 1992 MBSI
അവന്‍ യേശുവിന്റെ വസ്തുത കേട്ടിട്ടു, അവന്‍ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാന്‍ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കല്‍ അയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശതാധിപൻ യേശുവിനെക്കുറിച്ച് കേട്ടിട്ട്, യേശു വന്നു തന്റെ ദാസനെ രക്ഷിക്കുന്നതിനായി അപേക്ഷിക്കുവാൻ, യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യേശുവിന്‍റെ വസ്തുത കേട്ടിട്ട്, അവന്‍ വന്നു തന്‍റെ ദാസനെ രക്ഷിക്കേണ്ടതിന് അവനോട് അപേക്ഷിപ്പാന്‍ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്‍റെ അടുക്കല്‍ അയച്ചു.
Malayalam Bible POC-ML 2013
ശതാധിപന്‍ യേശുവിനെപ്പറ്റി കേട്ട്‌, തന്‍െറ ഭൃത്യനെ സുഖപ്പെടുത്തണമെന്ന്‌ അപേക്‌ഷിക്കാന്‍ ചില യഹൂദപ്രമാണികളെ അവന്‍െറ അടുത്ത്‌ അയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശുവിനെക്കുറിച്ചു കേട്ട ശതാധിപൻ, യേശു വന്ന് തന്റെ സേവകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിക്കാൻ യെഹൂദാമതത്തിലെ ചില നേതാക്കന്മാരെ അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു.