Luke 7:38 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവള്‍ യേശുവിന്‍റെ പിറകില്‍ അവിടുത്തെ കാല്‌ക്കല്‍ കരഞ്ഞുകൊണ്ടുനിന്നു. തന്‍റെ കണ്ണുനീര്‍കൊണ്ട് അവള്‍ അവിടുത്തെ പാദങ്ങള്‍ നനയ്‍ക്കുവാന്‍ തുടങ്ങി. അവള്‍ തലമുടികൊണ്ട് അതു തുടച്ചു. അവിടുത്തെ പാദങ്ങള്‍ തുടരെ ചുംബിക്കുകയും പരിമളതൈലം പൂശുകയും ചെയ്തു.
Malayalam (ERV) WBTC Bible
അവള്‍ യേശുവിന്‍റെ പിന്നില്‍ അവന്‍റെ കാലുകള്‍ക്കടുത്തായി നിന്നു കരഞ്ഞു. അവള്‍ അവന്‍റെ പാദങ്ങള്‍ കണ്ണീരുകൊണ്ടു കഴുകുവാന്‍ തുടങ്ങി. അവള്‍ യേശുവിന്‍റെ പാദങ്ങള്‍ തന്‍റെ തലമുടി കൊണ്ടു തുടച്ചു. അവള്‍ അവന്‍റെ കാലുകളില്‍ തുടരെ ചുംബിക്കുകയും സുഗന്ധതൈലം പുരട്ടി തടവുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ടു നിന്നു കണ്ണുനീർകൊണ്ടു അവന്റെ കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാൽ ചുംബിച്ചു തൈലം പൂശി.
Malayalam 1992 MBSI
പുറകില്‍ അവന്റെ കാല്‍ക്കല്‍ കരഞ്ഞുകൊണ്ടു നിന്നു കണ്ണിനീര്‍കൊണ്ടു അവന്റെ കാല്‍ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാല്‍ ചുംബിച്ചു തൈലം പൂശി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർ കൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ട് തുടച്ച് കാൽ ചുംബിച്ചു തൈലം പൂശി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുറകില്‍ അവന്റെ കാല്ക്കല്‍ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീര്‍കൊണ്ട് അവന്‍റെ കാല്‍ നനച്ചുതുടങ്ങി; തലമുടികൊണ്ടുതുടച്ചു കാല്‍ ചുംബിച്ചു തൈലം പൂശി.
Malayalam Bible POC-ML 2013
അവള്‍ അവന്‍െറ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീരുകൊണ്ട് അവള്‍ അവന്‍െറ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ടു തുടയ്‌ക്കുകയും ചുംബിക്കുകയും സുഗന്‌ധതൈലം പൂശുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിന്റെ പിന്നിൽ കാൽക്കൽ കരഞ്ഞുകൊണ്ട് നിന്നു. കണ്ണുനീർക്കണങ്ങൾകൊണ്ട് അവൾ യേശുവിന്റെ പാദങ്ങൾ നനയ്ക്കാൻ തുടങ്ങി. പിന്നീടവൾ ആ പാദങ്ങൾ അവളുടെ തലമുടികൊണ്ടു തുടച്ചശേഷം ചുംബിക്കാൻ തുടങ്ങി. ഒടുവിൽ അവൾ ആ പാദങ്ങളിൽ തൈലം പൂശുകയും ചെയ്തു.