Luke 7:39 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതുകണ്ട് ആതിഥേയനായ പരീശന്‍ ആത്മഗതം ചെയ്തു: “ഇദ്ദേഹം പ്രവാചകനായിരുന്നെങ്കില്‍, തന്നെ സ്പര്‍ശിച്ച ഈ സ്‍ത്രീ ആരാണെന്നും എങ്ങനെയുള്ളവളാണെന്നും അറിയുമായിരുന്നു; അവള്‍ ഒരു പാപിനിയാണല്ലോ.”
Malayalam (ERV) WBTC Bible
യേശുവിന്‍റെ ആതിഥേയനായ പരീശന്‍ അതു കണ്ടു. അയാള്‍ ആലോചിച്ചു. യേശു ഒരു പ്രവാചകനായിരുന്നുവെങ്കില്‍ തന്നെ സ്പര്‍ശിച്ചിരിക്കുന്നത് ഒരു പാപിനിയാണെന്ന് അവനറിയാമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ടു: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു
Malayalam 1992 MBSI
അവനെ ക്ഷണിച്ച പരീശന്‍ അതു കണ്ടിട്ടുഇവന്‍ പ്രവാചകന്‍ ആയിരുന്നു എങ്കില്‍, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവള്‍ എന്നും അറിയുമായിരുന്നു; അവള്‍ പാപിയല്ലോ എന്നു ഉള്ളില്‍ പറഞ്ഞു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനെ ക്ഷണിച്ച പരീശൻ അത് കണ്ടിട്ട്: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനെ ക്ഷണിച്ച പരീശന്‍ അതു കണ്ടിട്ട്: ഇവന്‍ പ്രവാചകന്‍ ആയിരുന്നു എങ്കില്‍, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവള്‍ എന്നും അറിയുമായിരുന്നു; അവള്‍ പാപിയല്ലോ എന്ന് ഉള്ളില്‍ പറഞ്ഞു.
Malayalam Bible POC-ML 2013
അവനെ ക്‌ഷണി ച്ചആ ഫരിസേയന്‍ ഇതുകണ്ട് സ്വഗതമായി പറഞ്ഞു: ഇവന്‍പ്രവാചകന്‍ ആണെങ്കില്‍ തന്നെ സ്‌പര്‍ശിക്കുന്ന സ്‌ത്രീ ആരെന്നും ഏതു തരക്കാരി എന്നും അറിയുമായിരുന്നു. ഇവള്‍ ഒരു പാപിനി ആണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശുവിനെ ക്ഷണിച്ച പരീശൻ ഇതു കണ്ടിട്ട്, “ഈ മനുഷ്യൻ ഒരു പ്രവാചകൻ ആയിരുന്നെങ്കിൽ ആരാണു തന്നെ തൊടുന്നതെന്നും അവൾ ഏതുതരത്തിലുള്ള സ്ത്രീയാണെന്നും അറിയുമായിരുന്നു; അവൾ ഒരു പാപിനിയല്ലോ” എന്നു ഹൃദയത്തിൽ പറഞ്ഞു.