Luke 7:41 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അരുള്‍ചെയ്തു: “പണം കടം കൊടുക്കുന്ന ഒരാള്‍ക്കു രണ്ടുപേര്‍ കടപ്പെട്ടിരുന്നു; ഒരാള്‍ അഞ്ഞൂറു ദിനാറും മറ്റെയാള്‍ അമ്പതു ദിനാറുമായിരുന്നു അയാള്‍ക്കു കൊടുക്കാനുണ്ടായിരുന്നത്.
Malayalam (ERV) WBTC Bible
യേശു പറഞ്ഞു, “ഒരിടത്ത് രണ്ടു പേരുണ്ടായിരുന്നു. അവര്‍ പണം കടം കൊടുക്കുന്ന ഒരാളുടെ കടക്കാരനായിരുന്നു. ഒരാള്‍ക്ക് അഞ്ഞൂറ് ദിനാറും മറ്റെയാള്‍ക്ക് അന്‍പതു ദിനാറും കടമായിരുന്നു ഉണ്ടായിരുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.
Malayalam 1992 MBSI
കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു; ഒരുത്തന്‍ അഞ്ഞൂറു വെള്ളിക്കാശും മറ്റവന്‍ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കടം കൊടുക്കുന്ന ഒരാൾക്ക് രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കടം കൊടുക്കുന്ന ഒരുത്തനു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു; ഒരുത്തന്‍ അഞ്ഞൂറു വെള്ളിക്കാശും മറ്റവന്‍ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.
Malayalam Bible POC-ML 2013
ഒരു ഉത്തമര്‍ണ്ണ നു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു. ഒരുവന്‍ അഞ്ഞൂറും മറ്റവന്‍ അമ്പതും ദനാറ കടപ്പെട്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പണം കടംകൊടുക്കുന്ന ഒരാളിൽനിന്ന് രണ്ടുപേർ വായ്പ വാങ്ങിയിരുന്നു. ഒരാൾ അഞ്ഞൂറ് ദിനാറും മറ്റേയാൾ അൻപത് ദിനാറുമാണ് തിരികെ കൊടുക്കേണ്ടിയിരുന്നത്.