Luke 7:42 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കടം വീട്ടാന്‍ കഴിവില്ലായ്കയാല്‍ രണ്ടുപേര്‍ക്കും ആ തുകകള്‍ അയാള്‍ ഇളച്ചുകൊടുത്തു; ഇവരില്‍ ആരാണ് അയാളെ അധികം സ്നേഹിക്കുക?”
Malayalam (ERV) WBTC Bible
പണമില്ലാത്തതിനാല്‍ അവര്‍ക്കു കടം വീട്ടുവാനാകുമായിരുന്നില്ല. അപ്പോള്‍ അയാള്‍ രണ്ടാളോടും പണം തിരികെ തരേണ്ടെന്നു പറഞ്ഞു. ഇവരിലാര്‍ക്കാവും അയാളോടു കൂടുതല്‍ സ്നേഹം?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വീട്ടുവാൻ അവർക്കു വക ഇല്ലായ്കയാൽ അവൻ ഇരുവർക്കും ഇളെച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?
Malayalam 1992 MBSI
വീട്ടുവാന്‍ അവര്‍ക്കും വക ഇല്ലായ്കയാല്‍ അവന്‍ ഇരുവര്‍ക്കും ഇളെച്ചുകൊടുത്തു; എന്നാല്‍ അവരില്‍ ആര്‍ അവനെ അധികം സ്നേഹിക്കും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കടം വീട്ടുവാൻ അവർക്ക് വക ഇല്ലായ്കയാൽ അവൻ രണ്ടു പേർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വീട്ടുവാന്‍ അവര്‍ക്കു വക ഇല്ലായ്കയാല്‍ അവന്‍ ഇരുവര്‍ക്കും ഇളച്ചുകൊടുത്തു; എന്നാല്‍ അവരില്‍ ആര്‍ അവനെ അധികം സ്നേഹിക്കും?
Malayalam Bible POC-ML 2013
വീട്ടാന്‍ കഴിവില്ലാത്തതുകൊണ്ട്‌ ഇരുവര്‍ക്കും അവന്‍ ഇളച്ചു കൊടുത്തു. ആ രണ്ടുപേരില്‍ ആരാണ്‌ അവനെ കൂടുതല്‍ സ്‌നേഹിക്കുക?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തിരികെ കൊടുക്കാനുള്ള പണം അവർക്കുണ്ടായിരുന്നില്ല, അതുകൊണ്ട് അവരിരുവരുടെയും കടം അയാൾ ഇളച്ചുകൊടുത്തു. നിന്റെ അഭിപ്രായത്തിൽ അവരിലാരാണ് കടംനൽകിയയാളെ കൂടുതൽ സ്നേഹിക്കുക?”